ഗാന്ധിനഗര്‍: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന്
വിലക്കേര്‍പ്പെടുത്തിയ ഗെയിമാണ് പബ്ജി. നിരോധിച്ചിട്ടും പബ്ജി കളി തുടര്‍ന്ന
എട്ടുപേരെ കൂടി ഗുജറാത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഏഴ് പേര്
വിദ്യാര്‍ത്ഥികളാണ്. ഐപിസി 188 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇതോടെ പബ്ജി കളിച്ചതിന് ഗുജറാത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 18 ആയി
ഉയര്‍ന്നു.
അഹമ്മദാബാദ്, ഹിമ്മത്നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ
പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെല്ലാം ജാമ്യം അനുവദിച്ചിട്ടുണ്ട്. കളിക്കുന്നവരെ
ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന അപകടകാരിയായ ഗെയിമാണ് മോമോ
ചാലഞ്ച്.