Image

സംസ്ഥാനത്ത്‌ കനത്ത ചൂട്‌ തുടരും

Published on 17 March, 2019
സംസ്ഥാനത്ത്‌ കനത്ത ചൂട്‌ തുടരും


തിരുവനന്തപുരം: സംസ്ഥാനത്ത്‌ കനത്ത ചൂട്‌ അടുത്ത ദിവസങ്ങളിലും തുടരുമെന്ന്‌ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ചൂട്‌ ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്ത്‌ സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. ഇന്നലെ പാലക്കാട്‌ 40 ഡിഗ്രി ചൂടാണ്‌ അനുഭവപ്പെട്ടത്‌. കൊല്ലം ജില്ലയിലെ പുനലൂരില്‍ 37 ഡിഗ്രി ചൂട്‌ അനുഭവപ്പെട്ടു. മറ്റ്‌ മിക്ക ജില്ലകളിലും 36 ഡിഗ്രിയായിരുന്നു താപനില.

തിരുവനന്തപുരത്ത്‌ 35 ഡിഗ്രി ചൂടാണ്‌ അനുഭവപ്പെട്ടത്‌. അടുത്ത ദിവസങ്ങളില്‍ ചൂട്‌ രണ്ട്‌ ഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ട്‌. അതേസമയം കനത്ത ചൂടിനിടെ കേരള, ലക്ഷദ്വീപ്‌, തെക്കന്‍ തമിഴ്‌നാട്‌, കര്‍ണാടക തീരങ്ങളില്‍ ഇന്ന്‌ രാവിലെ 11 മണി മുതല്‍ നാളെ രാത്രി 11.30 വരെ തീര പ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക്‌ സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നല്‍കി.
1.7 മീറ്റര്‍ മുതല്‍ 2.0 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകുമെന്നും ആയതിനാല്‍, ഇവിടെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക