Image

ന്യൂസലാന്റ് വെടിവെപ്പ്; മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കന്‍ നടപടികള്‍ ആരംഭിച്ചു

Published on 17 March, 2019
ന്യൂസലാന്റ് വെടിവെപ്പ്; മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കന്‍ നടപടികള്‍ ആരംഭിച്ചു

ന്യൂസിലാന്റ് വെടിവെപ്പില്‍ മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. 24 മണിക്കൂറിനകം മൃതദേഹം വിട്ടു നല്‍കുമെന്നാണ് ന്യൂസിലാന്റ് പൊലീസ് അധികൃതര്‍ അറിയിച്ചത്. മൃതദേഹം വിട്ടുകൊടുത്താല്‍ നാല് ദിവസത്തിനകം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് നോര്‍ക റൂട്‌സ് അധികൃതര്‍ പറഞ്ഞു.

ഭീകരാക്രമണം നടന്ന വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ന്യൂസിലന്‍ഡില്‍ നിന്ന് വന്നിരുന്ന സന്ദേശങ്ങള്‍ അന്‍സിയുടെ ബന്ധുക്കള്‍ക്ക് ആശങ്ക ഉണ്ടാക്കിയിരുന്നു. കാലിന് പരിക്കേറ്റുവെന്ന വിവരമായിരുന്നു ആദ്യം അവര്‍ക്ക് ലഭിച്ചത്. നാട്ടിലെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു അന്‍സിയുടെ ഭര്‍ത്താവ് അബ്ദുല്‍ നാസറിെന്റ ഫോണ്‍ സന്ദേശങ്ങളും. മരണം അന്‍സിയുടെ ഭര്‍ത്താവിന് പോലും സ്ഥിരീകരിക്കാനാകാത്ത സാഹചര്യമായിരുന്നത്രേ. പിന്നീട് ന്യൂസിലന്‍ഡില്‍നിന്ന് 2000 കിലോമീറ്റര്‍ അകലെ പിതൃസഹോദരെന്റ മകന്‍ ഫഹദ് എത്തിയാണ് മരണം സ്ഥിരീകരിച്ചത്. പിറകെ ഭര്‍ത്താവ് അബ്ദുല്‍ നാസറും അന്‍സിക്ക് വെടിയേറ്റത് അറിയിച്ചു.

ഫഹദ് നേരത്തേ ന്യൂസിലന്‍ഡിലാണ്. ഈ ബന്ധം വഴിയാണ് അന്‍സി ഉയര്‍ന്ന പഠനത്തിനും, ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ ജോലിക്കുമായി ന്യൂസിലന്‍ഡില്‍ എത്തുന്നത്. മാതാവും സേഹാദരനും മാത്രമുള്ള ഒരു സാധാരണ കുടുംബമായിരുന്നു അന്‍സിയുടേത്.

അന്‍സിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാന്‍ നടപടികള്‍ തുടങ്ങി. മുഖ്യമന്ത്രി ഓഫീസും നോര്‍ക്ക വഴിയുമാണ് ശ്രമങ്ങള്‍ ശ്രമങ്ങള്‍ നടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക