Image

വടകരയില്‍ ആര്‍.എം.പി മത്സരിക്കില്ല; യു.ഡി.എഫിനെ പിന്തുണയ്‌ക്കും

Published on 17 March, 2019
വടകരയില്‍ ആര്‍.എം.പി മത്സരിക്കില്ല; യു.ഡി.എഫിനെ പിന്തുണയ്‌ക്കും

കോഴിക്കോട്‌: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥി മത്സരിക്കില്ല. പകരം യു.ഡി.എഫിനെ പിന്തുണയ്‌ക്കാനാണ്‌ തീരുമാനമെന്ന്‌ ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു

കെ.കെ രമയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന്‌ എന്‍ വേണു പറഞ്ഞു. കോണ്‍ഗ്രസ്‌ മണ്ഡലം നിലനിര്‍ത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ആര്‍.എം.പി നേതാവ്‌ പറഞ്ഞു. കൊലപാതക രാഷ്ട്രീയമാണ്‌ ആര്‍.എം.പി ചര്‍ച്ചയാക്കുന്നത്‌.

അതിന്റെ ഫലം യുഡിഎഫിന്‌ വന്നുചേരാനാണ്‌ സാധ്യതയെന്നും ജയരാജന്റെ പരാജയം ഉറപ്പുവരുത്താനുള്ള ഇടപെടല്‍ പാര്‍ട്ടി നടത്തുമെന്നും എന്‍ വേണു പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര, ആലത്തൂര്‌, കോഴിക്കോട്‌, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന്‌ ആര്‍.എം.പി.ഐ പ്രഖ്യാപിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക