Image

ദൈവത്തിന്റെ കരുണയെ നാം തിരിച്ചറിയണം: ബിജു ഇടുക്കള

എബി മക്കപ്പുഴ Published on 17 March, 2019
ദൈവത്തിന്റെ കരുണയെ നാം തിരിച്ചറിയണം: ബിജു ഇടുക്കള
ഡാളസ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാപള്ളിയില്‍ റവ.മാത്യു വറുഗീസ്അച്ചന്റെ ആതിഥേയത്വത്തില്‍ മാര്‍ച്ച് 15  വെള്ളിയാഴ്ച രാവിലെകൂടിയ ഉപവാസ പ്രാര്ത്ഥനകൂട്ടത്തില്‍ ശ്രീ. ബിജു ഇടുക്കള വചന ഘോഷണം നടത്തി.

നോയമ്പ് നാളുകളില്‍ ദൈവം കഴിഞ്ഞ നാളുകളില്‍ നടത്തിയ വഴികളെയും, കരുണയെയും തിരിച്ചറിയാണെമെന്നു പഴയ നിയമപുസ്തകത്തെ ആസ്പദമാക്കി വളരെ ഹൃദ്യമായ പ്രഭാഷണംനടത്തി. ആവര്‍ത്തന പുസ്തകം 8 മത്തെ ആധ്യായം കേന്ദ്രീകരിച്ചായിരുന്നു ധ്യാനംനടത്തിയത്.ദൈവം നമ്മെഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്ത്വത്തെ തിരിച്ചറിയ ണമെന്നും, ദൈവവചനത്തിന്റെ ശക്തിയെ തിരിച്ചറിയണമെന്നും ധ്യനയോഗത്തില്‍ കൂടിവന്നവരെ ഉത്‌ബോധിപ്പിച്ചു. പ്രവാസിമലയാളിയായി മാര്‍ത്തോമാസഭയുടെ വിവിധ ആല്മീക പ്രസ്ഥാനങ്ങളുടെ മാനേജിംഗ് മ്മറ്റികളില്‍ സേവനം അനുഷ്ഠിക്കുകയും, ഇപ്പോള്‍ ഡാലസിലേക്കുതിരികെ വന്നിരിക്കുന്ന ശ്രീ.ബിജു നല്ലൊരു ബൈബിള്‍ പ്രഭാഷകനാണ്.

വിവിധസഭവിഭാഗങ്ങളില്‍ നിന്നും ചെറിയകൂട്ടമായി എല്ലാവെള്ളിയാഴ്ചകളിലും രാവിലെ പത്തുമണിക്ക് സെന്റ്‌പോള്‍സ് മാര്‍ത്തോമാപള്ളിയില്‍ കൂടുന്ന ഈപ്രാര്‍ത്ഥനഗ്രൂപ്പ് ജാതിമതഭേദമെന്യേ ഡാലസില്‍ പ്രസിദ്ധമായി കൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ കരുണയെ നാം തിരിച്ചറിയണം: ബിജു ഇടുക്കള
Join WhatsApp News
Rev Abrahams 2019-03-17 08:17:26
Anyone with a Rt. Lobe in brain, would recognise God but Atheist celebrities with
Rt lobe, have some dysfuction due to some brain disease. MRI scans are for them !
ദൈവ കരുണ കണ്ടോ! 2019-03-17 08:45:54
നാട്ടിലെ മൂരാച്ചിത്തരം  മാറ്റാന്‍ കൂടി ദൈവ കരുണ വേണം?
കണ്ടോ പതിവിന്‍ പടി പുരുഷന്‍ കസേരയിലും സ്ത്രികള്‍ നിലത്തും.
സ്ടികളെ അടിമകള്‍ ആയി കണ്ട പഴയ നിയമത്തിന്‍ തുടര്‍ച്ച.
കാരുണ്യവാന്‍ ദൈവം 2019-03-17 20:30:50
ഞാന്‍ എന്ന കാരുണ്യവാന്‍ ദൈവം തന്നെ ആണ് കോടി കോടി മനുഷരെ കൊന്നു മുടിച്ചത്. 
മനുഷ! ഞാന്‍ എന്ന നീ കാണാത്ത ദൈവത്തെ പ്രീതി പെടുത്തുവാന്‍ നീ എത്ര നരബലി നടത്തി.
രക്ഷ പെട്ടവൻ (രക്ഷിക്കപ്പെട്ടവനല്ല ) 2019-03-17 21:15:30
ആവർത്തനം 8 

ഒന്നാം വാക്യം 

"നിങ്ങൾ ജീവിച്ചിരിക്കയും വർദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിന്നു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകലകല്പനകളും നിങ്ങൾ പ്രമാണിച്ചുനടക്കേണം." 

ഞാൻ എന്റെ പിതാക്കന്മാരോട് വാഗ്ദാനം ചെയ്ത ദേശമായ അമേരിക്ക കൈവശമാക്കാൻ സകല എമിഗ്രേഷൻ കലാപനകളും അനുസരിച്ചു വന്നതാണ് . എന്നാൽ ഇന്നത്തെ ഈ പോക്ക് കണ്ടിട്ട് അത് നടക്കുമെന്ന് തോന്നുന്നില്ല . നിങ്ങൾ പറഞ്ഞതനുസരിച്ചാണ് ഞാൻ ട്രംപിന് വോട്ട് ചെയ്‍തത് . പക്ഷെ ട്രംപ് കുടിയേറ്റം അവസാനിപ്പിക്കുന്ന മട്ടുണ്ട് .  അത് മാത്രമല്ല അയാൾ ഈ രാജ്യത്തെ വെളുത്ത അമേരിക്ക ആക്കാനുള്ള ശ്രമത്തിലാണ്.  മാർത്തോമ്മാക്കാരിൽ നല്ല ശതമാനവും അമേരിക്കയിലെ80% ക്രിസ്തിയാനികളും  വിശ്വസിക്കുന്നത് ട്രംപിനെ കർത്താവ്  അയച്ചതാണെന്നാണ് . ഒരു പക്ഷെ ശരിയായിരിക്കും അയാൾക്ക് അബ്രഹാം പിതാവിന്റെ സർവ്വ വൃത്തികെട്ട സ്വഭാവവും ഉണ്ട് .  കാര്യം സാധിച്ചു കഴിഞ്ഞപ്പോൾ ഹാഗാറിനെ മണലാരന്യത്തിലേക്ക് ഇറക്കി വിട്ടു. ട്രംപ് അതിലും മെച്ചമാണ് . മൂന്ന് കല്യാണം കഴിഞ്ഞെങ്കിലും ഭാര്യമാർക്ക് കൈ നിറയെ റഷ്യൻ പണം കൊടുത്തു വിട്ടു .  അബ്രഹാം ആഗാറിനോട് ചെയ്തത് കൊടുങ്കാറ്റ് മാറിയയോട് ചെയ്തില്ല . കാശ് കൊടുത്താണ് വിട്ടത് .  പിന്നെ ഡേവിഡിന്റെ അല്പ സ്വഭാവവും കയ്യിലുണ്ട് .  കുളിക്കുന്നിടത്ത് ഒളിഞ്ഞു നോക്കില്ലെങ്കിലും പെണ്ണുങ്ങളെ ഉമ്മ വയ്ക്കുക , പ്ലൈനിൽ പോകുമ്പോൾ കൈടുക തുടങ്ങിയ വൃത്തികേടുകൾ കാണിക്കുമെന്നേയുള്ളു 
പറയുമ്പോൾ എല്ലാം പറയണമല്ലോ . അടുത്ത തവണ ഡെമോക്രാറ്റിന് വോട്ട് ചെയ്തു വാഗ്ദത്ത ഭൂമിയിൽ കുറേനാൾ ജീവിക്കണം 

"എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം. " 

ഇങ്ങനെ പറഞ്ഞാൽ എന്താണ് കുഴപ്പം? .   വായിൽ വല്ലതും പോകണ്ടേ ദൈവം തരുമെന്ന് പറഞ്ഞോണ്ടിരുന്നാൽ കാര്യം നടക്കുമോ ? ഞങ്ങളെ പോലെ കൂലി പണി ചെയ്ത് ജീവിക്കുന്നവർക്ക് അത് പറ്റില്ല .  വയലിൽ പണിയുമ്പോൾ ദൈവം ചാട്ടവാറുകാണ്ട് അടിച്ചാണ് പണിയിക്കുന്നത് .  ഒരൊഴപ്പൻ പണിയും അങ്ങേരുടെ അടുത്തു നടക്കില്ല .  നിങ്ങളെ പോലയുള്ള വചന തൊഴിലാളികൾക്ക് പരചിട്ടുള്ളതാണ് അത് . ഞങ്ങളോട് അങ്ങേര് പറയുന്നത് വിയർപ്പോടെ അപ്പം കഴിക്കാനാണ് . 

"നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു നിങ്ങൾ കേൾക്കാതിരുന്നതുകൊണ്ടു യഹോവ നിങ്ങളുടെ മുമ്പിൽ നിന്നു നശിപ്പിക്കുന്ന ജാതികളെപ്പോലെ തന്നേ നിങ്ങളും നശിച്ചുപോകും.

ഇങ്ങനെ പ്രാകാതെ ചേട്ടാ . ജോലി ചെയ്തു ജീവിക്കുനനവനൊന്നും നശിക്കില്ല . ചുമ്മാ പേടിപ്പിക്കാതെ . യഹോവ പത്തിലൊന്നു മേടിച്ചു തിന്ന് തിന്ന് മടിയനായി - അദ്ദേഹം ശരിയാകുമെന്ന് തോന്നുന്നില്ല . അടയ്ക്ക മടിയിൽ വയ്ക്കാം അടയ്ക്കാ മരം മടിയിൽ വയ്ക്കാമോ 

രക്ഷ പെട്ടവൻ (രക്ഷിക്കപ്പെട്ടവനല്ല )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക