Image

ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ബിജെപിയിലേക്ക്

Published on 17 March, 2019
ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ബിജെപിയിലേക്ക്

പനാജി: ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് ബിജെപില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 
മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വാര്‍ത്ത വരുന്നത്.

കാമത്ത് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹം ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ ഗോവയിലെ രാഷ്ട്രീയ സ്ഥിതി ബിജെപി നേതാക്കള്‍ ചര്‍ച്ചചെയ്തു. പരീക്കറുടെ പിന്‍ഗാമി ആരായിരിക്കണം എന്ന ചര്‍ച്ചയും യോഗത്തിലുണ്ടായി.സര്‍ക്കാരിനെ പിന്തുണക്കുന്ന ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയുടെ പിന്തുണയാണ് കാമത്തിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക