Image

ശബരിമല ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടെന്ന് എ പത്മകുമാര്‍

Published on 17 March, 2019
ശബരിമല ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടെന്ന് എ പത്മകുമാര്‍

ശബരിമല: വനം വകുപ്പിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമല ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിന് ഇത്തവണയും ആനയെ എഴുന്നള്ളിക്കുമെന്നും ക്ഷേത്രത്തിലെ ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടരുതെന്നും എ പത്മകുമാര്‍ പറഞ്ഞു. ആറാട്ടിന് ആനയെ ഒഴിവാക്കാനാകില്ല. ഇക്കാര്യത്തില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

ഉത്സവ എഴുന്നള്ളിപ്പിനായി എത്തിച്ച വെളിനല്ലൂര്‍ മണികണ്ഠന്‍ എന്ന ആനയെ വനം വകുപ്പ് കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കടുത്ത വേനല്‍ ചൂടില്‍ ആന ഇടയുന്നത് പതിവായ സാഹചര്യത്തില്‍ രാവിലെ 10 നും വൈകീട്ട് നാലിനും ഇടയില്‍ ആനയെ എഴുന്നള്ളിക്കരുതെന്നും കൂടുതല്‍ സമയം ആനയെ എഴുന്നള്ളിപ്പിക്കണമെങ്കില്‍ ഇടയ്ക്കിടെ ആനയുടെ കാല്‍ നനച്ചുകൊടുത്ത് ചൂട് തട്ടാതെ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് ദേവസ്വം ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. ശബരിമല ക്ഷേത്രോത്സവത്തിന് സമാപനം കുറിക്കുന്ന ആറാട്ട് മാര്‍ച്ച്‌ 21 നാണ് നടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക