Image

ജോര്‍ജി വര്‍ഗീസ് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയേക്കും

സ്വന്തം ലേഖകന്‍ Published on 17 March, 2019
ജോര്‍ജി വര്‍ഗീസ് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയേക്കും
ഫൊക്കാനയുടെ 2020-22 ടീമിനെ നയിക്കാന്‍ മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും, ഇപ്പോള്‍ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായിരുന്ന ജോര്‍ജി വര്‍ഗീസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ സമ്മര്‍ദ്ദക്കുണ്ടെന്ന് അദ്ദേഹം ഇ-മലയാളിയോട് പറഞ്ഞു.

ഫൊക്കാനയിലെ പ്രവര്‍ത്തനങ്ങള്‍, ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ച സമയത്തെ ധീരമായ നിലപാടുകള്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ച സമയത്തെ പ്രവര്‍ത്തനങ്ങള്‍, കഴിഞ്ഞ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാനായി നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

സംഘടനാപരമായി ഉണ്ടാകുന്ന ഏത് പ്രശ്‌നങ്ങളേയും രമ്യമായി പരിഹരിക്കുകയും എല്ലാവരേയും ഒരേ മനസോടെ സംഘടനയില്‍ ഉറപ്പിച്ച് ഫൊക്കാനയെ നയിക്കുവാനുള്ള കഴിവ് ജോര്‍ജി വര്‍ഗീസിനുണ്ട് എന്ന തിരിച്ചറിവാണ് പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുവാന്‍ ഫൊക്കാനയിലെ സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നതിന് കാരണം.

തന്നെയുമല്ല 2006 ലെ ഫൊക്കാനായുടെ നിര്‍ണ്ണായക കണ്‍വന്‍ഷന് ശേഷം ഫ്‌ലോറിഡ ഫൊക്കാനാ കണ്‍വന്‍ഷന് വേദിയായിട്ടുമില്ല. അതു കൊണ്ടു തന്നെ ജോര്‍ജി വര്‍ഗീസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രസക്തിയുണ്ട്.

ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് ജോര്‍ജി വര്‍ഗീസ്. പ്രധാനമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും അത് കൃത്യമായി നിര്‍വ്വഹിക്കുകയും ചെയ്യുക മാത്രമല്ല അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കുകയും ചെയ്യുക എന്നത് ജോര്‍ജി വര്‍ഗീസിന്റെ പ്രത്യേകതയാണ്.

ഫൊക്കാന ഏറ്റെടുക്കുന്ന പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നത് ഫൊക്കാനാ അംഗങ്ങള്‍ തന്നെയാവും. ഫൊക്കാനാ തുടര്‍ പ്രോജക്ടായ സ്‌നേഹവീട് പദ്ധതിയില്‍ നിരവധി തവണ സ്‌പോണ്‍സര്‍ ആയി. അര്‍ഹതപ്പെട്ടവരെ കണ്ടെത്തി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഫൊക്കാനാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാതെയുള്ള കാലഘട്ടങ്ങളിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം യാതൊരു വിമുഖതയും കാട്ടിയിരുന്നില്ല. എന്തുകൊണ്ടും ഫൊക്കാന നേതൃത്വത്തിലേക്ക് പരിഗണിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥിയാവും ജോര്‍ജി വര്‍ഗീസ്.

പത്തനം തിട്ട ജില്ലയില്‍ കവിയൂര്‍ സ്വദേശിയായ ജോര്‍ജി വര്‍ഗീസ് വൈ എം സി എ യിലൂടെ ആണ് സാമൂഹ്യ സംഘടനാ രംഗത്തു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഇന്‍ഡോര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം എസ് ഡബ്ലിയു കഴിഞ്ഞ ശേഷമാണു പൊതുപ്രവര്‍ത്തത്തില്‍ കൂടുതല്‍ ഇടപെടുന്നതു .
എം എസ് ഡബ്ലിയുവിനു ശേഷം ഹാരിസണ്‍ ആന്‍ഡ് ക്രോസ്സ്ഫീല്‍ഡീല്‍ ലേബര്‍ ഓഫീസറായി. ഇത്തരുണത്തിലാണ് ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡെവലൊപ്‌മെന്റ് എന്ന സംഘടനയുമായി ചേര്‍ന്നു ഗ്രാമവികസന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കിടപ്പാടമില്ലാത്ത സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തെ ബൊധവാന്മരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

കവിയൂര്‍ വൈ എം സി എ സെക്രട്ടറി, പ്രസിഡന്റ്, സബ് റീജിയന്‍ തിരുവല്ല ചെയര്‍മാന്‍, ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍, അസ്സോസിയേറ്റ് ട്രഷറാര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, 2014-16 ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡവൈസറി ബോര്‍ഡ് മെമ്പര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങി ഫോക്കാനയുടെ നിറ സാന്നിധ്യം കൂടിയാണ് ഇദ്ദേഹം. ഫ്‌ലോറിഡയില്‍ കുടുംബത്തിനൊപ്പം താമസിക്കുന്ന ജോര്‍ജി വര്‍ഗീസ് ഫ്ലോറിഡ സ്റ്റേറ്റ് ഗവണ്മെന്റിന്റെ സാമൂഹ്യ വികസന വിഭാഗത്തില്‍ ജോലി ചെയ്യുന്നു

പ്രവര്‍ത്തന മികവ്, വ്യക്തിത്വം, സംഘാടനം എന്നിവയാണ് ജോര്‍ജി വര്‍ഗീസിന്റെ മുഖമുദ്ര. അതു കൊണ്ടു തന്നെ ഫൊക്കാനയെ നയിക്കാന്‍ പ്രസരിപ്പിന്റെ, യുവത്വത്തിന്റെ മുഖം കൂടിയായ ജോര്‍ജി വര്‍ഗീസിന് കഴിയും. താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും
സുഹൃത്തുക്കളുടെയും കുടുമ്പത്തിന്റെയും അംഗീകാരകുത്തോടു കൂടി ഒരു തീരുമാനമെടുക്കുമെന്ന് ജോര്‍ജി വറുഗീസ് ഇ-മലയാളിയോട് പറഞ്ഞു.
ജോര്‍ജി വര്‍ഗീസ് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക