Image

പ്രണയം പ്രതികാരം (എഴുതാപ്പുറങ്ങള്‍- 36: ജ്യോതി ലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 17 March, 2019
പ്രണയം പ്രതികാരം (എഴുതാപ്പുറങ്ങള്‍- 36: ജ്യോതി ലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ഇതൊരു ആദ്യത്തെ അനുഭവമല്ല. ഇതിനടിസ്ഥാനം ഒരു കുടുംബ വൈരാഗ്യമല്ല,  ബന്ധുക്കള്‍തമ്മിലുള്ള കിടമത്സരമല്ല, സ്വത്തുതര്‍ക്കമല്ല, ആരുടേയും പ്രേരണ കൊണ്ടല്ല, ആരെയും ഭയന്നിട്ടല്ല തീര്‍ത്തും പ്രണയ പ്രതികാരംവൈരാഗ്യം തന്നെയാണെന്നാണ്  തിരുവല്ലയില്‍ നടുറോട്ടില്‍ ശരീരത്തില്‍ കുത്തി പരുക്കേല്‍പ്പിച്ച്, എന്നിട്ടും പ്രതികാര ദാഹം തീരാതെ പെട്രോള്‍ ഒഴിച്ച് കത്തിച്ച പെണ്‍കുട്ടിയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം എന്നതാണ് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത് 
പ്രണയത്തിന് പ്രതികാരമായി മാറാന്‍ കഴിയുമോ?  

പ്രണയം ഏതു വ്യക്തിയിലും, ഏതു പ്രായത്തിലും മനസ്സില്‍ കുളിര്‍ കോരുന്ന ഒരു നൈസര്‍ഗ്ഗിക വികാരമാണ്. മനസ്സ് മനസ്സാല്‍ ചേര്‍ന്ന് പ്രണയിയ്ക്കുന്ന കമിതാക്കള്‍ക്ക് പരസ്പരം ശത്രുക്കളായി പ്രതികാരം ചെയ്യാന്‍ കഴിയുമോ എന്നതില്‍ സംശയമുണ്ട്. അങ്ങിനെ കഴിയുമെങ്കില്‍ ആ ബന്ധത്തത്തെ പ്രണയമെന്നല്ല  വിളിയ്ക്കുന്നത് ഭ്രാന്തമായ ഒരു വികാരം എന്നാകണം.
പണ്ട് കാലങ്ങളിലൊക്കെ പല സാഹചര്യങ്ങളിലും പരസ്പരം   പ്രണയബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവരുടെ മനസ്സില്‍ ഭയപ്പാടുണ്ടായിരുന്നു, സമൂഹം അംഗീകരിയ്ക്കുമോ? കുടുംബം അംഗീകരിയ്ക്കുമോ?, മാതാപിതാക്കള്‍ അംഗീകരിയ്ക്കുമോ?   കുടുംബത്തിന് ചേരുന്ന ബന്ധമാണോ? അത്തരം നിരവധി ചോദ്യങ്ങള്‍ സ്വയം കമിതാക്കള്‍ചോദിയ്ക്കുമായിരുന്നു. കാരണം പ്രണയ ബന്ധത്തെ തുടര്‍ന്ന് അവര്‍ സ്വപനം കണ്ടിരുന്നത് വിവാഹവും, സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതവുമായിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കൊന്നും മതിയായ ഉത്തരം കണ്ടെത്താതെ അന്ധമായി പ്രണയിച്ച പലരുടെയും ബന്ധം വിവാഹബന്ധത്തിലോ,, കുടുംബ ജീവിതത്തിലോ എത്തിപ്പെടാതെ പലപ്പോഴും ‘പ്രണയനൈരാശ്യം’ എന്ന വാക്കില്‍ ജീവിതത്തെ ഒതുക്കിനിര്‍ത്തി, ചെമ്മീന്‍ ചലച്ചിത്രത്തിലെ പരീക്കുട്ടിയെപ്പോലെ അലയാറുണ്ട്.  അന്നു കാലത്ത് വിവാഹം കഴിയ്ക്കാതെ നില്‍ക്കുന്നവര്‍ക്ക് നേരെ സമൂഹത്തിന്റെ ഒരു പറച്ചിലായിരുന്നു 'അവനു അല്ലെങ്കില്‍ അവള്‍ക്ക് എന്തെങ്കിലും പ്രേമനൈരാശ്യം ഉണ്ടായിരിയ്ക്കും' എന്ന്. അവിടെ നിരാശ എന്ന മനോഭാവം ഉണ്ടാകാറുണ്ടെങ്കിലും പ്രതികാരമായി മാറാറില്ല.

എന്നാല്‍ പ്രണയത്തെകുറിച്ചുള്ള ഇത്തരം പവിത്രമായ സങ്കല്പങ്ങളൊക്കെ ഇന്ന് മാറി കഴിഞ്ഞു. ഇന്നത്തെ ജീവിതാനുഭവങ്ങളോ, പുതിയ തലമുറയുടെ മാറിവരുന്ന നവോഥാന ചിന്തകളോ അറിയില്ല, ഹ്രസ്വമായ ജീവിതത്തില്‍ ലഭ്യമാകുന്ന അവസരങ്ങള്‍ ആനന്ദത്തോടെ അനുഭവിച്ചറിയുക എന്ന പ്രായോഗിക  ചിന്താഗതിയാണോ എന്നും അറിയില്ല, ഇന്നത്തെ തലമുറയില്‍ പ്രണയിയ്ക്കുന്നവര്‍ക്ക് പരസ്പരം മനസ്സുകള്‍ കാണാന്‍ കഴിയുന്നില്ല. അവരുടെ ബന്ധങ്ങള്‍ മനസ്സിന്റെ ആഴത്തത്തിലേക്കിറങ്ങും  മുമ്പ് ആനന്ദത്തിന്റെ വഴികള്‍ തേടുന്നു.  ഈ ആനന്ദം തുടര്‍ന്നും പരസ്പരം ലഭ്യമാകാതിരിയ്ക്കുക, അല്ലെങ്കില്‍ തനിയ്ക്കലാതെ മറ്റാര്‍ക്കോ നല്‍കുന്നുവെന്ന തോന്നല്‍ ഉണ്ടാകുന്ന നേരത്ത് മയക്കുമരുന്നിനടിമപ്പെട്ട ഒരു മനുഷ്യന്റെ മനോവികാരം കമിതാക്കളില്‍ ഉളവായേയ്ക്കാം. ഈ അവസ്ഥ പ്രണയബന്ധത്തെ ഭ്രാന്തമായ പ്രതികാരമായും മാറ്റിയേയ്ക്കാം.

ആദ്യകാലങ്ങളിലൊക്കെ പ്രണയങ്ങള്‍ പൂവിട്ടിരുന്നത് അമ്പല  നടയിലും, പള്ളിമുറ്റത്തും ഇടവഴികളിലുമായിരുന്നു. ഇവിടെ ബന്ധങ്ങള്‍ക്ക് സഞ്ചരിയ്ക്കുന്നതില്‍ പരിമിധികളുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ പ്രണയങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുന്നത് കോളേജ് ക്യാമ്പസ്സുകളും, ഹോസ്റ്റലുകളും സോഷ്യല്‍ മീഡിയകളുമാണ്. ഇവ മാതാപിതാക്കളുടെ പരിധിയ്ക്കുമപ്പുറത്താണ് . ഇവിടെ ബന്ധങ്ങള്‍ പരിമിതികളില്‍ നിന്നും വഴിമാറി പ്രായത്തിനനുസരിച്ചുള്ള പിരിമുറുക്കങ്ങള്‍ക്കു പിടികൊടുക്കപ്പെടുന്നത്‌നിഗൂഡമായാണ്.മാനസിക ബന്ധങ്ങള്‍ക്ക് ഇവിടെ ഒരു സ്ഥാനവുമില്ലാതാകുന്നു. തീര്‍ത്തും യാന്ത്രികമായ ഒരു മനസ്സിന്റെ പ്രേരണയായി വളരുന്നു. ദിനംപ്രതി നടത്തുന്ന സോഷ്യന്‍ മീഡിയ ബന്ധങ്ങള്‍ പരസ്പര സ്വഭാവ ഗുണങ്ങളെയും  മാതാപിതാക്കളെയും, വീട്ടുകാരെയും സമൂഹത്തെയും എല്ലാം മറന്നുള്ള മറ്റൊരു ലോകത്തേയ്ക്ക് ഇവരെ എത്തിയ്ക്കുന്നു.മാനസിക ബന്ധങ്ങള്‍ക്കോ, വരും വരായ്മകള്‍ക്കോ ഇവിടെ ഒരു സ്ഥാനവുമില്ലാതായേക്കാം. സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍ ഒരാള്‍ക്ക് ഒരാളോട് മാത്രം  തോന്നുന്നതുമല്ല. ഇത് മാനസികവും ശാരീരികവുമായ ഒരു ആഹ്ലാദത്തിനായി തുടങ്ങുന്ന ഒരു നേരം പോക്കുമാത്രമാണ് . എന്നാല്‍ ഈ ആഹ്ലാദം നഷ്ടമാകുന്നു  എന്ന അവസ്ഥ പല തരത്തിലുള്ള മനോവികാരങ്ങള്‍ക്കും വഴി ഒരുക്കിയേക്കാം. ഈമനോവികാരംഇന്ന് യുവാക്കളുടെ ആത്മഹത്യ, വിഷാദരോഗങ്ങള്‍, പരസ്പര പ്രതികാരം എന്നീഅവസ്ഥകളിലേയ്ക്ക്അവരെഎത്തിച്ചെയ്ക്കാം.
അണുകുടുംബങ്ങളിലെ ഏക മകള്‍ അല്ലെങ്കില്‍ മകന്‍, അവര്‍ ആഗ്രഹിയ്ക്കുന്ന ജീവിത സാഹചര്യങ്ങള്‍, യഥാര്‍ത്ഥ ജീവിതം എന്തെന്നറിയിയ്ക്കാതെ മാതാപിതാക്കള്‍ തന്റെ അല്‍പ്പ സന്തതിയെ വളര്‍ത്തുന്നു.മാതാപിതാക്കളുടെ ഒരേഒരു ലക്ഷ്യം അവര്‍ പഠനത്തില്‍ മികവുറ്റവരാകണം. മറ്റെല്ലാ സൗകര്യങ്ങളും കുട്ടികള്‍ ആഗ്രഹിയ്ക്കുന്നതിലും കുടുതലാണ്. ഒരിയ്ക്കലും ബന്ധങ്ങള്‍ എന്താണെന്നും, പരസ്പര സഹിഷ്ണുത എന്താണെന്നും കുട്ടികളെ മനസ്സിലാക്കിപ്പിയ്ക്കാനും അതിനുവേണ്ടി എന്തെങ്കിലും സഹിയ്ക്കുവാനും മാതാപിതാക്കള്‍ കുട്ടികളെ അനുവദിയ്ക്കാറില്ല. ഇവിടെ കുടുംബങ്ങള്‍ തമ്മിലുള്ള കെട്ടുറപ്പ് ഇല്ലാതാകുന്നു. കുട്ടികള്‍ സ്വാര്‍ത്ഥരാകുന്നു.നിങ്ങള്‍ പഠിച്ച് വലിയവരായാല്‍ നിങ്ങള്‍ക്ക് എന്ന്, ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്നും യാതൊരു പ്രതീക്ഷയും ഇല്ല എന്നും മാതാപിതാക്കള്‍ കുട്ടികളോട് പറയുന്നു. ഈ പറച്ചില്‍  ഒരുപക്ഷെ കുട്ടികളില്‍ ചെലുത്തുന്നത് ദോഷമായ ഫലമായിരിയ്ക്കാം. അച്ഛനും അമ്മയും അവരില്‍ ആശ്രിതരാണ് എന്നുള്ള തോന്നല്‍ ചെറുപ്പം മുതലേ കുട്ടികളില്‍ ഉളവാക്കിയാല്‍ ഒരുപക്ഷെ സ്വയം തീരുമാനമെടുക്കുന്നതിന് മുന്‍മ്പ് കുട്ടികള്‍ മാതാപിതാക്കളെ കുറിച്ച് ഓര്മ്മിച്ചെയ്ക്കാം. ഈ ചിന്ത അവരിലെ ഉത്തരവാദിത്വബോധത്തെ ഉണര്‍ത്തിയേക്കാം. കുട്ടികള്‍ പ്രായത്തിനനുസരിച്ച് ഓരോ തീരുമാനവും എടുക്കുമ്പോള്‍ അച്ഛനമ്മമാരെ കുറിച്ച് ഓര്‍ക്കുന്നില്ല എന്നതും അവരെ കുത്തഴിഞ്ഞ ജീവിതത്തിലേയ്ക്ക് നയിച്ചെയ്ക്കാം. ഒരു കുട്ടി അവനു അല്ലെങ്കില്‍ അവള്‍ക്ക് പ്രായപൂര്‍ത്തിയാകുംവരെ അവര്‍ക്കാവശ്യമായ ജീവിത സാഹചര്യങ്ങളും, വിദ്യാഭ്യാസവും, ആരോഗ്യപരമായ പരിരക്ഷയും നല്‍കി വളര്‍ത്തി വലുതാക്കുന്നതിന് മാതാപിതാക്കള്‍  സഹിച്ചിട്ടുള്ള കഷ്ടപ്പാട് ശരിയാകുംവിധം മനസ്സിലാക്കിയിട്ടുള്ള ഒരു മകനോ മകള്‍ക്കോ ഇന്നലെ കണ്ട, അനുഭവിച്ചറിഞ്ഞ പ്രണയത്തിനുവേണ്ടി അവരെ വേദനിപ്പിയ്ക്കുന്ന ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാനാകില്ല. മാതാപിതാക്കള്‍ രാപകലില്ലാതെ കഷ്ടപ്പെടുന്നത് തനിയ്ക്കുവേണ്ടിയാണെന്നും, അവര്‍ ഉറക്കത്തിലും ഉണര്‍ന്നിരിയ്ക്കുമ്പോഴും സ്വപനം കാണുന്നത് എന്റെ നല്ല ഭാവിയാണ് , എന്റെ സന്തോഷമാണ് എന്ന് തിരിച്ചറിവുള്ള ഒരു യുവാവിനും അല്ലെങ്കില്‍ യുവതിയ്ക്കും  പ്രണയമെന്ന സാഫല്യത്തിനുവേണ്ടി ഭ്രാന്തമായി എന്തും ചെയ്ത് മാതാപിതാക്കളെ, പ്രിയപ്പെട്ടവരെ വേദനിപ്പിയ്ക്കാനാകില്ല. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പ്രണയ പ്രതികാരങ്ങളില്‍ ഒരു കഴമ്പും ഇല്ല. മാതാപിതാക്കളെ സ്‌നേഹിയ്ക്കുന്ന കുടുംബത്തെ സ്‌നേഹിയ്ക്കുന്ന സമൂഹത്തെ സ്‌നേഹിയ്ക്കുന്ന ഒരു മനസ്സിനും സ്‌നേഹത്തിനുവേണ്ടി പ്രതികാരം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഭ്രാന്തമായ മനസ്സില്‍ നിന്നും മാത്രമേ ഇത്തരത്തിലുള്ള പൈശാചികമായ പെരുമാറ്റം പ്രതീക്ഷിയ്ക്കാനാകൂ. ഒരുപക്ഷെ ഇത്തരത്തില്‍ പെരുമാറുന്നവരുടെ ബാല്യം അല്ലെങ്കില്‍ ജീവിതം വ്യത്യസ്തമായ ഏതെങ്കിലും കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് എന്നതും ഒരുപക്ഷെ കാരണമാകാം. ഓരോ മാതാപിതാക്കളും അവരിലൂടെ കുട്ടികള്‍ക്ക് ജീവിതം അല്ലെങ്കില്‍ ലോകം മനസ്സിലാക്കി കൊടുക്കുമ്പോള്‍ മാതാപിതാക്കളുമായുള്ള  ഒരു ആത്മബന്ധം അവരില്‍ ഉണ്ടായേക്കാം. ഈ ആത്മബന്ധം ഇത്തരത്തിലുള്ള പൈശാചികമായ ചിന്തകളില്‍ നിന്നും അവരെ അകറ്റിനിര്‍ത്തിയേയ്ക്കാം.

ഇത്തരംമാധ്യമവാര്‍ത്തകള്‍വായിച്ച്പ്രണയത്തെഭയപ്പെടേണ്ടതില്ല. പ്രണയം മധുരമുള്ള അനുഭവം തന്നെയാണ്. തീര്‍ച്ചയായും അത് മതിയാവോളം അനുഭവിച്ചറിയണം. പക്ഷെ മാതാപിതാക്കള്‍ അംഗീകരിയ്ക്കാത്ത ഒരു ബന്ധത്തിന് കൂടുതല്‍ മനസ്സുകൊടുക്കാതെ , സോഷ്യല്‍ മീഡിയയിലൂടെ ചാറ്റ് ചെയ്യുമ്പോള്‍ ഉളവാകുന്ന സ്വപ്ന ലോകം അത് താല്‍ക്കാലികം മാത്രമാണ്, യാഥാര്‍ഥ്യത്തിന്റെ നഗ്‌നമായ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്നും, സിനിമ സ്ക്രീനില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് എന്നബോധം എപ്പോഴുംഗുണംചെയ്യും .ഇത്തരംപ്രണയംഉപരിപ്ലവമായശാരീരികആഹ്ലാദവും, നേരംപോക്കുമാണ്.മാതാപിതാക്കളുടെ അനുഗ്രഹമുള്ള ഒരേഒരുആത്മാര്‍ത്ഥമായ പ്രണയത്തിന്റെ മധുരംനുണയൂ. ഇവിടെ പ്രണയം ഫണമുയര്‍ത്തിപ്രതികാരത്തിന്റെവിഷംചീറ്റി നിങ്ങളുടെ ജീവിതം ദുസ്സഹമാക്കില്ല.


Join WhatsApp News
P R Girish Nair 2019-03-18 01:39:19
തിരുവല്ലയിൽ പ്രണയം നിരസിച്ചപ്പോൾ ഉണ്ടായ  ആക്രമണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ലേഖനം. ഇന്നത്തെ യുവതലമുറക്ക് നൽകാവുന്ന ഒരു നല്ല ഉപദേശവും ഇതിൽ അടങ്ങിയിരിക്കുന്നു.  ശ്രീമതി ജ്യോതിലക്ഷ്മിക്ക് അഭിനന്ദനം.

എന്നാൽ ഇതിലും വിചിത്രം ഈ കുട്ടി ഇപ്പോഴും ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിനിടക്ക് സോഷ്യൽ മീഡിയയിൽ കുട്ടിയുടെ ഫോട്ടോ സഹിതം വച്ച് ആദരാജ്ഞലികൾ അർപ്പിച്ചുള്ള പോസ്റ്റുകൾ വന്നു എന്നുള്ളതാണ്. നമ്മുടെ സമൂഹം എത്ര  അധഃപതിച്ചിരിക്കുന്നു.

Das 2019-03-18 03:57:28

Great insight !  Love is truly worth fighting for - the objective and quality  of  your thoughts are extremely good to the mankind which is deeply appreciated .  Moreover, the nature and nurture of Human brains evolved to be more responsive to brain and behavior to the changing scenario.

Easow Mathew 2019-03-18 11:19:13
There is always something common in Jyothylakshmy's writings. This is the art of educating the society in order to reform it. She has achieved it in this article too. Congratulations! Dr. E.M. Poomottil
HATRED HOW IT SPREADS 2019-03-18 12:31:24

HATRED

A child that is born into a society inherits the Hereditary traits from the parents. Parents carry generations of good & bad traits. The society is the Environment where the child grows; that include the family, friends, teachers & neighbors. The child grows into an adult as a combined product of Heredity & Environment.

 The vast majority of the humans belong to some form of faith, a faith which has no reason for its own but exist & continue to be so blindly. So, this kind of blind religious faith is injected into the fertile brain of the individual even before the individual is born. What do these religions teach? Hatred; isn’t?

Each & all religions which are known as kind & Love are not preaching or practicing Cosmopolitan compassion or love without strings. The ‘Love’ they preach & practice is limited to their own group. Organized, Corporate religions are here for a few thousand years. They all are Violent and destroyed those who did not follow their Faith.

   Adults must & should learn & practice Love and spread it through their own family to the Society at large. -andrew

Mathew V. Zacharia, New Yorker 2019-03-18 14:03:45
Jyothilakshmi Nambiar: well written with valuable teaching to parents. Family is the basic most important v enue where children are nourished and trained with basic ethics of life. I bet there are many who enjoy your worth living articles. Mathew V. Zacharia, New Yorker
വിദ്യാധരൻ 2019-03-18 19:51:07
"നിങ്ങൾ പ്രതികാരം ചെയ്യാൻ പോകുന്നതിന്    മുൻപ് രണ്ടു ശവക്കുഴികൾ കുഴയ്‌ക്കുക"  എന്ന് കൺഫ്യൂഷ്യസ് പറഞ്ഞത് എത്രയോ സത്യം .  ആ പെൺകുട്ടിയും മരിച്ചു ഇവന്റ് ജീവിതവും അവസാനിച്ചു . പ്രണയം എല്ലാ പ്രായത്തിലും ഉണ്ടാകുന്ന വികാരം ആണെങ്കിലും, പക്വതയില്ലാത്ത പ്രായത്തിൽ,പ്രണയത്തേക്കാൾ കാമം ആയിരിക്കാം പത്തി വിടർത്തി നിൽക്കുന്നത് .  പ്രണയം മൂത്തു നിൽക്കുമ്പോൾ, സാധാരണ ദൃഷ്‌ടിപഥത്തിലെ വസ്‌തുക്കള്‍പോലും കാണാനാവാത്ത ദൃഷ്‌ടി വൈകല്യത്തിന് അടിമയാണ് ഇത്തരം കമിതാക്കൾ.  അതുകൊണ്ടാണ് പൂർവികർ പറയുന്നത് പ്രേമത്തിന് കണ്ണില്ലെന്ന് .  അമേരിക്കയിൽ വന്നിട്ടുള്ള പല മാതാപിതാക്കളുടെയും മക്കൾ, ചെറുപ്രായത്തിൽ, ഈ കുടുക്കിൽ വീണിട്ട് കറുത്ത വർഗ്ഗക്കാരെയും, വെളുത്ത വർഗ്ഗക്കാരെയും സ്പാനിഷ്കാരേയും, ചൈനക്കാരെയും, ഫിലിപ്പൊനകളെയും  വിവാഹം കഴിക്കുകയും പലതും ഒന്നും രണ്ടും കുട്ടികൾ ആയതിന് ശേഷം വിവാഹ മോചനം നേടുകയും ചെയ്യുന്നു . ഇത് ഞാൻ പറയാതെ വായനക്കാർക്ക് അറിയാവുനന്നതാണ് ഇത്തരം വിവാഹത്തിന്റെ ഉത്തമോദാഹരണമാണ് ഒബാമയും, കമലാഹാരിസും .  

എങ്ങനെയാണ്, ഇതിന്റെ വരുംവരാഴികകളെ കുട്ടികളുടെ തലയിൽ കയറ്റുന്നത് ?   ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് പറയുന്നതിൽ ഭാരതീയ മാതാപിതാക്കൾ ഒട്ടും താത്‌പരല്ല . കാരണം സ്ത്രീയും പുരുഷനും തമ്മിലുള്ള ഇണചേരൽ പാപമാണെന്ന് മതങ്ങൾ പഠിപ്പിക്കുന്നു .  നീ സ്ത്രീയെ നോക്കരുത്, തൊടരുത്, അടുത്തുകൂടി പോകരുത്, എന്നൊക്കെ പറഞ്ഞു അവരെ അജ്ഞതയുടെ തടവറയിൽ ഇടും . പക്ഷെ ഇതെന്തു ചെയാം . ഏത്ര നേർച്ച നടത്തിയാലും. സന്യാസിയോ, അച്ചനോ, കന്യാസ്‌ത്രീയോ,  ബ്രഹ്മചാരിയോ , യോഗിയോ (ഇത്രയും എഴുതിയില്ലെങ്കിൽ മാത്തുള്ള പറയും ഞാൻ ബിജെപി യാണെന്ന് )ആയാലും , ഹാവായിൽ അഗ്നി പർവ്വതം പൊട്ടുന്നതുപോലെ ഒരു ദിവസം എല്ലാം തള്ളി പുറത്തു വരും. സ്ത്രീയുടെ അനുവാദമില്ലാതെ അവളെ സ്പർശിക്കരുതെന്ന് മാതാപിതാക്കൾ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതാണ് .  ഇല്ലാത്ത അയ്യപ്പനെ കാണാൻ പോയാൽ അത് അങ്ങേരുടെ ബ്രഹ്മചര്യം ഇളക്കും എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുന്ന സമൂഹത്തിൽ ഇതൊന്നും അത്ര എളുപ്പമുള്ള സംഗതിയല്ല . 

അപ്പോൾ, വളരെ ചെറുപ്പത്തിലേ കുട്ടികൾ ഉണ്ടാകുന്നത് എങ്ങനെയെന്നും, സ്ത്രീയും പുരുഷനും പരസ്പരം ആകര്ഷിക്കപെടുമെന്നും അങ്ങനെ അവർ ഇണചേർന്നാണ് കുട്ടികൾ ഉണ്ടാകുന്നതെന്നും. പ്രത്യേകിച്ച് സ്ത്രീകളുടെ ഗർഭ പാത്രത്തിലാണ് ഇത് ഉണ്ടാകുന്നതെന്നും ഒൻപത് മാസം തുടങ്ങി പത്തു മാസം വരെ (40 ആഴ്ച ) വരെ സ്ത്രീകൾ അവരുടെ വലിയ വയറുമായി നടക്കണമെന്നും, പിന്നെ 'പ്രസവവേദന' യെ കുറിച്ചും ഒക്കെ ആൺ കുട്ടികളെയും പെൺകുട്ടികളെയും പറഞ്ഞു പഠിപ്പിക്കേണ്ടതാണ്, വീടിനകത്ത് ഈ വിദ്യാഭ്യാസം ആരംഭിച്ചേ പറ്റൂ .  സ്‌കൂളുകളിലും ഇത് ആരംഭിക്കേണ്ടത് വളരെ അത്യാവശ്യം തന്നെ .  സാമ്പത്തിക ത്തിലും വിദ്യഭ്യാസത്തിലും പിന്നിലുള്ളവരുടെ കുട്ടികൾക്ക് ഇത് സ്‌കൂളിൽ നിന്ന് ലഭിക്ക തക്ക വിധത്തിൽ വിദ്യാഭ്യാസ പദ്ധതിതകൾ നടപ്പാക്കേണ്ടതാണ്    പ്ലെയിനിൽ ഇരിക്കുന്ന സ്ത്രീകളുടെ ചന്തിക്കു കുത്തുന്ന മന്ത്രിമാരേയും, സൂര്യനെല്ലിയിലെ പെൺകുട്ടിയെ പീഡനം ചെയ്തു തല ഉയർത്തി നടക്കുന്ന പ്രൊഫസ്സറിന്മാരെയും, ബസ്സിൽ സ്ത്രീകളുടെ ചന്തിക്കു പിടിക്കുന്ന വിടന്മാരെയും ഒരു പരിധിവരെ സമൂഹത്തിൽ ഉണ്ടാകാതെ സഹായിച്ചേക്കും . നൂറു ശതമാനം വിജയിച്ചില്ലെങ്കിലും ഈ ഒരു ശ്രമം ഒരിക്കലും പാഴാകില്ല എന്നാണ് ഞാൻ ചിന്തിക്കുന്നത് .  


ചിന്തോദ്ധീപകമായ ലേഖനത്തിന് നന്ദി .

പാഞ്ചാലി 2019-03-18 22:56:00
"പ്ലെയിനിൽ ഇരിക്കുന്ന സ്ത്രീകളുടെ ചന്തിക്കു കുത്തുന്ന മന്ത്രിമാരേയും, സൂര്യനെല്ലിയിലെ പെൺകുട്ടിയെ പീഡനം ചെയ്തു തല ഉയർത്തി നടക്കുന്ന പ്രൊഫസ്സറിന്മാരെയും, ബസ്സിൽ സ്ത്രീകളുടെ ചന്തിക്കു പിടിക്കുന്ന വിടന്മാരെയും ഒരു പരിധിവരെ സമൂഹത്തിൽ ഉണ്ടാകാതെ സഹായിച്ചേക്കും ".

ഈ മൂന്നവന്മാരും ഇതാദ്യമായിട്ടായിരിക്കില്ല ചെയ്‍തത് . പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെട്ടു എന്നേയുള്ളു . ഈ ഉളിപ്പില്ലാത്തവന്മാരാണ് നാട് നന്നാക്കാൻ നടക്കുന്നത് . എങ്ങനെ ശരിയാകും . കേരളവും ശരിയാകില്ല അമേരിക്കയും ശരിയാകില്ല -ഇവിടെ ഭരിക്കുന്ന ഒരുത്തനെ കണ്ടു കൂടെ -ഇരുപതെണ്ണത്തെയാണ് അയാൾ പീഡിപ്പിച്ചെതെന്നു പറയുന്നത് (പുറത്ത് പറയാത്ത വേറെയും കാണും ) എന്നാലും അയാള് തന്നെ അടുത്ത തവണയും വേണമെന്നാണ് മലയാളികളടക്കം പലരും പറയുന്നത് .  എവിടെ ശരിയാകാനാ വിദ്യാധരാ -എങ്കിലും ആശ കൈവിടാൻ പാടില്ല . നമ്മളുടെ പൊന്നു ചീത്തയാകുന്നത് വരെ ആർക്കും പ്രശ്നമല്ല .  നിങ്ങള് പുലിയാണ് പുലി 
sudhir panikkaveetil 2019-03-19 10:39:25
പ്രേമമേ നിൻ പേരു കേട്ടാൽ, പേടിയാം, വഴി പിഴച്ച 
കാമകിങ്കരന്മാർ ചെയ്യും കടുംകൈകളാൽ-  ആശാൻ 
Jayasree G Nair 2019-03-19 13:58:44
മനസ്സിന് സന്തോഷവും, ആഹ്ലാദവും തരുന്ന ഒന്നാണ് പ്രണയം.  പ്രണയ തിരസ്കരണം കൊലപാതകത്തിലേക്കും, ആത്മഹത്യയിലേക്കും എത്തിച്ചേരുന്ന ഈ കാലഘട്ടത്തിൽ പ്രണയത്തെ സംബന്ധിച്ച് നിലനിൽക്കുന്ന പരമ്പരാഗത വിശ്വാസങ്ങളെ മാറ്റിവെച്ച് എന്തുകൊണ്ടാണ് മനുഷ്യൻ പ്രണയത്തിനുവേണ്ടി ജീവിതം തന്നെ ഹോമിക്കാൻ തയ്യാറാകുന്നതെന്ന് നമ്മൽ ചിന്തിക്കേണ്ടിയിരിക്കുന്നു.  പ്രണയമെന്നത് മാനസികമായ കീഴടങ്ങലിലേക്ക് എത്തിക്കുന്നതിന് നമ്മുടെ മസ്തിഷ്ക്കം നല്ല പങ്ക് വഹിക്കുന്നു. ഈ സമയത്തു നമ്മുടെ ശരീരത്തിൾ മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഡോപ്പാമിൻ  എന്ന ഹോർമോൻ കൂടുതൽ ആയി ഉത്പാദിപ്പിക്കുന്നു. അതുകാരണം ആണ് പഴമക്കാർ പ്രണയത്തിനു കണ്ണും കാതും ഇല്ല എന്നു പറയുന്നത്. ഡോപാമിന്റെ അളവ് കുടുതലയാൽ പ്രണയ തിരസ്കരണ സമയത്തു അവർ എന്തുചെയ്യുന്നു എന്നു തന്നെ അവർക്ക്  ബോധം ഉണ്ടാവില്ല.  

നല്ലൊരു ലേഖനത്തിന് ശ്രീമതി ജ്യോതിലക്ഷ്മിക്ക് അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക