Image

കെ.വി തോമസിനെ കൈവിടരുതെന്ന് സോണിയ

കല Published on 17 March, 2019
കെ.വി തോമസിനെ കൈവിടരുതെന്ന് സോണിയ

സിറ്റിംങ് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ത്തിയ കെ.വി തോമസിനെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കൈവിടാന്‍ പാടില്ലെന്ന് സോണിയ. കെ.വി തോമസിനെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ ടോം വടക്കന്‍റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കാന്‍ തുടങ്ങിയതോടെയാണ് സോണിയയുടെ കര്‍ശന നിര്‍ദേശം. കെ.വി തോമസിനെ പോലെ ആദരണീയനായ ഒരു കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ പോയാല്‍ അത് കോണ്‍ഗ്രസ് ഏല്‍പ്പിക്കുന്ന ക്ഷതം ചെറുതാവില്ല. 
അതുകൊണ്ടു തന്നെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം തന്നെ കെ.വി തോമസിന് നല്‍കാനാണ് സോണിയയുടെ നിര്‍ദേശം. അതല്ലെങ്കില്‍ കോണ്‍ഗ്രസിന്‍റെ ദേശിയ ഉത്തരവാദിത്വങ്ങളിലേക്ക് കെ.വി തോമസിനെ കൊണ്ടു വരുക. ഈ രണ്ടു കാര്യങ്ങളാണ് ഇപ്പോള്‍ കെ.വി തോമസിന് മുമ്പിലുള്ളത്. 
സ്ഥാനാര്‍ഥിയായതോടെ ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയും. ഈ സ്ഥാനത്തേക്ക് കെ.വി തോമസിനെ പരിഗണിച്ച് തല്‍ക്കാലം ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമം നല്‍കുമെന്നാണ് കരുതുന്നത്. സിറ്റിംഗ് എം.പിമാരില്‍ തന്നെ മാത്രം ഒഴിവാക്കിയതില്‍ കടുത്ത പ്രതിഷേധവും നിരാശയുമാണ് കെ.വി തോമസ് രേഖപ്പെടുത്തിയത്. 
Join WhatsApp News
Ex. Congress 2019-03-18 00:01:01
ശ്രി കെ വി തോമസ് എന്ന തോമസ് മാഷ് ഇന്നലെ പത്രക്കാരുടെ മുൻപിൽ വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ അറിയാതെ ചിരിച്ച ഒരു പഴയ കോൺഗ്രസ് കാരൻ ആണ്. 84 ഇൽ സെവിയർ അറക്കൽ എന്ന മഹാനായ കോൺഗ്രസ് കാരനെ ഗ്രൂപ്പ് വൈരം കൊണ്ട് കരുണാകരൻ അവസ്സാന നിമിഷം വെറും കറിവേപ്പില പോലെ ഒഴിവാക്കി, അന്ന് വരെ ഒരു കോൺഗ്രസ് കാരനും കേട്ടിട്ടില്ലാത്ത ഈ കെ വി തോമസിനെ മത്സരിപ്പിച്ചത്. ഇന്ദിര ഗാന്ധിയുടെ മരണ തരംഗത്തിൽ ജയിച്ചു വന്ന ഒരു 'കുറ്റിച്ചൂൽ' ആണ് തോമസ് മാഷ് എന്ന് കോൺഗ്രസ് കാർക്കറിയാം.  പിന്നെ അരമന കയറി ഇറങ്ങി നല്ല കുഞ്ഞാടായി, സോണിയക്ക് ഇംഗ്ളീഷ് ട്യൂഷൻ എടുത്തും, തിരുത മീൻ കൊണ്ട് കൊടുത്തും നേടിയതല്ലാതെ ഒരു കോൺഗ്രസ് കാരൻ എന്ന് പറയാൻ യാതൊരു യോഗ്യതയും ഇല്ലാത്ത ഒരു ആളാണീ മാഷ്. അപ്പോ ഹൈബി ഈഡൻ ? ജോർജ് ഇടന്റെ മകൻ, ഒരു ലത്തീൻ കത്തോലിക്കൻ അതിൽ കൂടുതൽ യാതൊരു യോഗ്യതയും ഇല്ല.  ല  അതാണ് കോൺഗ്രസ് അത് തന്നെ ധാരാളം. ടോം വടക്കൻ എന്ന കഥാപാത്രവും കെ വി തോമസ്സും തമ്മിൽ ഒരു ബ്യാത്യാസ്സം തോമസ് മാഷ് തേവര കോളേജിലെ കെമിസ്ത്രി അദ്ധ്യാപകൻ ആയിരുന്നു. വടക്കൻ ആരായിരുന്നു എന്ന് കേരളത്തിൽ ആർക്കും അറിയില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക