Image

ന്യൂസിലന്‍ഡ് കൂട്ടക്കൊലപാതകം നടത്തിയത് പ്രധാനമന്ത്രിക്ക് ഇമെയില്‍ അയച്ച ശേഷം

കല Published on 17 March, 2019
ന്യൂസിലന്‍ഡ് കൂട്ടക്കൊലപാതകം നടത്തിയത് പ്രധാനമന്ത്രിക്ക് ഇമെയില്‍ അയച്ച ശേഷം

ന്യൂസിലന്‍ഡിലെ രണ്ട് മസ്ജിദുകളില്‍ കൂട്ടക്കൊലപാതകം നടത്തി തീവ്രവാദി ബ്രന്‍റര്‍ ടറാന്‍റ് അക്രമം നടത്തുന്നതിന് മുമ്പ് തന്‍റെ നിലപാടുകള്‍ വിശദീകരിച്ചുള്ള ഇമെയില്‍ ന്യുസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ തന്‍റെ തീവ്രവാദ നിലപാടുകള്‍ വിശദീകരിച്ചുവെങ്കിലും എവിടെയാണ് താന്‍ ആക്രമണം നടത്തുക എന്ന് പറഞ്ഞിരുന്നില്ല.
പ്രധാനമന്ത്രി തന്നെ സന്ദേശത്തിന്‍റെ കാര്യം വെളിപ്പെടുത്തി. 
ഇമെയിലില്‍ അക്രമം നടത്താന്‍ പോകുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഇമെയില്‍ ലഭിച്ച് രണ്ട് മിനിറ്റിനുള്ളില്‍ പോലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കി. പോലീസ് അലര്‍ട്ടായപ്പോഴേക്കും ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദില്‍ വെടിവെപ്പ് നടക്കുന്നുവെന്ന വിവരവുമായി ഫോണ്‍കോളെത്തി. തുടര്‍ന്ന് 36 മിനിറ്റില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു എന്നും പ്രധാന മന്ത്രി പറഞ്ഞു. 
കസ്റ്റഡിയിലെടുത്ത മറ്റുള്ളവര്‍ക്ക് വെടിവെപ്പുമായി ബന്ധമില്ലെന്നും ബ്രന്‍റന്‍ ടറാന്‍റ് ഒറ്റയ്ക്കാണ് വെടിവെപ്പ് നടത്തിയതെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈസ്റ്റ് ചര്‍ച്ച് പോലീസ് കമ്മീഷണര്‍ മൈക്ക് ബുഷ് പറഞ്ഞു. 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക