Image

സംവിധായകനും നിര്‍മ്മാതാവും തമ്മിലുള്ള അടിപിടിക്ക് പിന്നാല്‍ കാമുകിയുടെ സ്നേഹത്തെച്ചൊല്ലിയുള്ള തര്‍ക്കം

കല Published on 17 March, 2019
സംവിധായകനും നിര്‍മ്മാതാവും തമ്മിലുള്ള അടിപിടിക്ക് പിന്നാല്‍ കാമുകിയുടെ സ്നേഹത്തെച്ചൊല്ലിയുള്ള തര്‍ക്കം

മലയാള സിനിമയിലെ പ്രമുഖ സംവിധായകന്‍ പ്രമുഖ നിര്‍മ്മാതാവിന്‍റെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തിന് പിന്നില്‍ കാമുകിയുടെ സ്നേഹത്തെക്കുറിച്ചുള്ള തര്‍ക്കമെന്ന് സൂചന. സംവിധായകന്‍റെ അസിസ്റ്റായിരുന്നു കാമുകിയത്രേ. മറ്റൊരു അസിസ്റ്റന്‍റായിരുന്നു നിര്‍മ്മാതാവിന്‍റെ മകന് ഇവരുമായി പ്രണയമുണ്ടായി. ഇത് സംവിധായകന് സഹിച്ചില്ല. തുടര്‍ന്ന് സംവിധായകന്‍ നിര്‍മ്മാതാവിന്‍റെ മകനെ തന്‍റെ ടീമില്‍ നിന്ന് പുറത്താക്കി. 
പുറത്താക്കിയിട്ടും അസിസ്റ്റന്‍റ് മാര്‍ക്കിടയിലുള്ള സ്നേഹബന്ധം തുടര്‍ന്ന്. ഇത് ഭീഷണിപ്പെടുത്തലായി മാറി. എന്നാല്‍ സംവിധായകന്‍റെ ഭീഷിണി മനസിലാക്കിയ നിര്‍മ്മാതാവ് മകനെ കൊച്ചിയില്‍ നിന്നും കേരളത്തിന് പുറത്തേക്ക് മാറ്റി. മകന്‍ എത്തുന്നത് അറിയാന്‍ സംവിധായകന്‍ നിര്‍മ്മാതാവിന്‍റെ വീടിന് സമീപത്ത് ആളുകളെ നിര്‍ത്തിയിട്ടുണ്ടായിരുന്നുവത്രേ. 
തുടരന്ന് മകന്‍റെ സുഹൃത്ത് നിര്‍മ്മാതാവിന്‍റെ വീട്ടിലേക്ക് രാത്രിയോടെ എത്തി. ഇത് മകനാണെന്ന് തെറ്റിദ്ധരിച്ച് പതിനാറോളം ഗുണ്ടകളുമായി സംവിധായകന്‍ എത്തുകയായിരുന്നു. പിന്നെ പൊരിഞ്ഞ അടി നടന്നു. നിര്‍മ്മാതാവിന്‍റെ ഭാര്യയെ നിലത്തിട്ട് ചവിട്ടിയതായി പറയപ്പെടുന്നു. എന്തായാലും സംഭവം മലയാള  സിനിമാ ലോകത്തെ ആകെപ്പാടെ ഞെട്ടിച്ചിരിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക