Image

പ്രൊഫ. കോശി തലയ്ക്കലിന് സിറ്റി ഓഫ് ഫിലഡല്‍ഫിയയുടെ ആദരം മാര്‍ച്ച് 23ന്

പി ഡി ജോര്‍ജ് നടവയല്‍ Published on 18 March, 2019
പ്രൊഫ. കോശി തലയ്ക്കലിന് സിറ്റി ഓഫ് ഫിലഡല്‍ഫിയയുടെ ആദരം  മാര്‍ച്ച് 23ന്
ഫിലഡല്‍ഫിയ: ലാനയുടെ അംഗ സംഘടനയായ 'ഫിലഡല്‍ഫിയ മലയാള സാഹിത്യ വേദി'യുടെ സമ്മേളനത്തില്‍, പ്രൊഫസ്സര്‍ കോശി തലയ്ക്കലിനെ 'സിറ്റി ഓഫ് ഫിലഡല്‍ഫിയ' ആദരിക്കുന്നു. മാര്‍ച്ച് 23-ാം തിയതി ശനിയാഴ്ച്ച വൈകുന്നേരം 3:30 മണിക്ക് സെന്റ് തോമസ് സീറോ മലബാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍, പ്രൊഫസ്സര്‍ കോശി തലയ്ക്കലിന്  പ്രശസ്തി പത്രം സമ്മനിയ്ക്കും. ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ ജ•ദിനമംഗള സന്ദേശം നല്കും. ജനനി മാസിക മുഖ്യ പത്രാധിപരും മുന്‍ ഫോമാ പ്രസിഡന്റുമായ ജെ മാത്യൂസ്, ഭാഷാ ശാസ്ത്രജ്ഞ പ്രൊഫ. ഡോ എന്‍ പി ഷീല, ചെറുകഥാ കൃത്ത് സി എംസി, നാട്ടുക്കൂട്ടം രക്ഷാധികാരി ഫാ എം. കെ. കുര്യാക്കോസ്, നോവലിസ്റ്റ് നീനാ പനയ്ക്കല്‍, യൂ പെന്‍ സര്‍വകലാശാലയിലെ മലയാള ഭാഷാ വിഭാഗം മേധാവി ഡോ. ജെയിംസ് കുറിച്ചി, ഇന്ത്യാ പ്രസ് ക്ലബ് മുന്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ സമ്മാനിയ്ക്കും. മാപ്പ്, പമ്പ, കല, ഓര്‍മ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പ്രസ് ക്ലബ്, പിയാനോ എന്നിങ്ങനെ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. 

അമേരിക്കന്‍ മലയാള സാഹിത്യ ഭൂമികയിലെ ദീപസ്തംഭമായ പ്രൊഫ. കോശി തലയ്ക്കലി 
ലിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ മംഗളാഘോഷമാണ് സന്ദര്‍ഭം. ബഹുമുഖ പ്രതിഭയും വന്‍ ശിഷ്യസമ്പത്തു കൊണ്ട് അനുഗ്രഹീത നുമായ പ്രൊഫ. കോശി തലയ്ക്കല്‍ ധന്യമായ കുടുംബജീവിതത്തിന്റെയും ഇശ്വരചൈതന്യ സ്തുതിയുടേയും നിദര്‍ശനം എന്ന നിലയില്‍ മലമേല്‍ ഉയര്‍ത്തിയ ദീപത്തിന്റെ ധര്‍മ്മം നിര്‍വഹിക്കുന്നു എന്നതാണ് അനുമോദന സമ്മേളനത്തിന്റെ കാതല്‍. 

പ്രൊഫ. കോശി തലയ്ക്കല്‍, മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ മൂന്നു പതിറ്റാണ്ട് മലയാളം വിഭാഗം തലവനായിരുന്നു. നിരൂപകന്‍, പരിഭാഷകന്‍, കവി, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.

പ്രശസ്തങ്ങളായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. പ്രൊഫ. കോശി തലയ്ക്കലിന്റെ 'കാലാന്തരം' എന്ന കവിതാ സമാഹാരം പ്രസിദ്ധമാണ്. നാടകകാരനാണ്. ബൈബിള്‍ പണ്ഡിതനാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെയും തുടര്‍ന്ന് ജനതാ പാര്‍ട്ടിയുടെയും തീപ്പൊരി പ്രസംഗകനും നേതാവുമായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച് ക്രിസ്തു ചൈതന്യ ജോലികളിലേക്ക് ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ചാള്‍സ് ഡിക്കന്‍സിന്റെ 'ക്രിസ്മസ് കരോള്‍' എന്ന രചന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'പള്ളി,' 'ബഡവാഗ്നി' എന്നീ നോവലുകളും, 'വെളിച്ചം ഉറങ്ങുന്ന പാതകള്‍' എന്ന ചെറുകഥാ സമാഹാരവും, 'ഡിങ്ങ് ഡോങ്ങ്', 'മൈനയും മാലാഖയും' എന്നീ ബാലസാഹിത്യ രചനകളും, 'ആത്മസങ്കീര്‍ത്തനം' എന്ന ഗാനസമാഹാരവും പ്രൊഫ. കോശി തലയ്ക്കലിന്റെ സാഹിത്യകൃതികളണ്. അമേരിക്കയിലെ ഏറ്റവും വലിയ ക്രിസ്തീയ റേഡിയോ നെറ്റ്‌വര്‍ക്കായ 'ഫാമിലി റേഡിയോയില്‍' മലയാളവിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു. ഏറ്റവും നല്ല ക്രിസ്തീയ ഗാനരചനയ്ക്കുള്ള പ്രഥമ എം ഈ ചെറിയാന്‍ അവാര്‍ഡ്, ഗാനരചനയ്ക്കുള്ള ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍, ആദരവായി ലഭിച്ച അനവധി പുരസ്‌കാരങ്ങളില്‍ പ്രഥമം. 'നാട്ടുക്കൂട്ടം' എന്ന സാഹിത്യവേദിയുടെ അധികാരിയായിരുന്നു പ്രൊഫ. കോശിതലയ്ക്കല്‍. ലാനയുടെ മികച്ച സാഹിത്യ പ്രവര്‍ത്തകനുള്ള കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരജേതാവുമാണ്. കുന്നം ഗവ. ഹൈസ്‌കൂളിലും തിരുവല്ലാ മാര്‍ത്തോമാ കോളജിലും, ചങ്ങനാശ്ശേരി എസ് ബി കോളജിലും പഠിച്ചു.

''ദൈവമേ നിനക്കു സ്‌തോത്രം പാടിടും'', 'ന•യല്ലാതൊന്നും ചെയ്തിടാത്തവന്‍' എന്നിങ്ങനെ മാര്‍ത്തോമാ സഭയിലും മറ്റു ക്രിസ്തീയാ സഭകളിലും പാടുന്ന പരശതം ഗാനങ്ങളുടെ കര്‍ത്താവാണ് പ്രൊഫ. കോശി തലയ്ക്കല്‍. നാടകാഭിനയ രംഗത്ത് കോശി അദ്ധ്യാപക ദമ്പതികള്‍ പതക്കങ്ങള്‍ ചാര്‍ത്തിയവരാണ്. മക്കള്‍ ഗാന ശുശ്രൂഷാ രംഗത്ത് പ്രശസ്തരാണ്. പിതാവ് പടിഞ്ഞാറേ തലയ്ക്കല്‍ ജോണ്‍, മാതാവ്: മറിയാമ്മ. ചെയ്‌സ്, റെയ്‌സ് എന്നിവര്‍ മക്കള്‍. രഞ്ജിനി, മായ എന്നിവര്‍ മരുമക്കള്‍. ഹന്ന, സോക എന്നിവര്‍ ചെറുമക്കള്‍. 

1995 ല്‍ ലാനയുടെ അംഗ സംഘടനയായി ചക്കോ ശങ്കരത്തില്‍ വിഭാവനം ചെയ്ത സാഹിത്യക്കൂട്ടയ്മയാണ് ഫിലഡല്‍ഫിയ മലയാള സാഹിത്യ വേദി. Literary Association for Malayalam Philadelphia- LAMP എന്ന ഇംഗ്ലീഷ് പരിഭാഷയില്‍, ദീപം എന്ന പരികല്പനയോടെ, നിലവിളക്കിന്റെ അഗ്രിമ തൂലികയായ് പരിണമിക്കുന്ന പ്രതീക വെളിച്ചത്തില്‍, ഫിലഡല്‍ഫിയ മലയാള സാഹിത്യ വേദി, പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ പ്രാരംഭമാണ്, മാര്‍ച്ച് 23 ലെ സമ്മേളനം. വിവിധ എഴുത്തുകാരുടെ രചനകള്‍ അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: അശോകന്‍ വേങ്ങശ്ശേരി267-969-9902, ജോര്‍ജ് നടവയല്‍ 215 494 6420, ഐസ്സക് പുല്ലാടില്‍, സോമരാജന്‍ പി കെ, സോയാ നായര്‍.

പ്രൊഫ. കോശി തലയ്ക്കലിന് സിറ്റി ഓഫ് ഫിലഡല്‍ഫിയയുടെ ആദരം  മാര്‍ച്ച് 23ന്
Join WhatsApp News
Curious 2019-03-18 13:53:10
What did he do for the city?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക