ഉത്തര്‍പ്രദേശ്: തെരഞ്ഞെടുപ്പ്
പ്രചരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നടത്തുന്ന ഗംഗാ യാത്രയ്ക്ക് തുടക്കമായി.
ത്രിവേണി സംഗമത്തില്‍ പൂജ നടത്തിയ ശേഷമാണ് പ്രിയങ്ക യാത്രയ്ക്ക് തുടക്കം
കുറിച്ചത്. പ്രയാഗ് രാജിലെ ഹനുമാന് ക്ഷേത്രത്തിലും പ്രിയങ്ക പൂജ നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കാനിരിക്കുന്ന വാരണസി വരെയാണ് ഈ
യാത്ര.
നിങ്ങളുടെ വേദനകള്‍ തിരിച്ചറിയാന്‍ നിങ്ങളുടെ വാതില്‍പ്പടിയില്‍
ഞാന്‍ എത്തുന്നു എന്നാണ് പ്രിയങ്ക യാത്രയ്ക്കു മുന്നോടിയായി ജനങ്ങളോട് പറഞ്ഞത്.
ഇനി വരുന്ന മൂന്നു ദിവസം ഹോളിയുടെ തലേദിവസം വരെ പ്രിയങ്ക ഗംഗാ നദിയിലൂടെ പ്രിയങ്ക
ബോട്ടു യാത്ര നടത്തുകയും ജനങ്ങളോട് സംവദിക്കുകയും ചെയ്യും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല