Image

ഇന്ദിരാ ​ഗാന്ധി ജനിച്ച സ്വരാജ് ഭവനിലെ മുറിയുടെ ചിത്രം ട്വീറ്റ് ചെയ്ത് പ്രിയങ്ക ​ഗാന്ധി

Published on 18 March, 2019
ഇന്ദിരാ ​ഗാന്ധി ജനിച്ച സ്വരാജ് ഭവനിലെ മുറിയുടെ ചിത്രം ട്വീറ്റ് ചെയ്ത് പ്രിയങ്ക ​ഗാന്ധി

പ്രയാ​ഗ് രാജ്: ഉത്തര്‍പ്രദേശില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുകയാണ് പ്രിയങ്ക ​ഗാന്ധി. പ്രയാ​ഗ് രാജില്‍ നിന്ന് വരാണസിയിലേക്ക് ​ഗം​ഗാനദിയിലൂടെ ബോട്ടില്‍ സഞ്ചരിക്കാനാണ് തീരുമാനം. മുത്തശ്ശി ഇന്ദിരാ ​ഗാന്ധി ജനിച്ച പ്രയാ​ഗ് രാജിലെ വീട്ടിലായിരിക്കും പ്രിയങ്കയുടെ താമസം. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധി ജനിച്ച സ്വരാജ് ഭവനിലെ മുറിയുടെ ചിത്രവും പ്രിയങ്ക ട്വീറ്റ് ചെയ്തിട്ടുണ്ട്.

"സ്വരാജ് ഭവന്‍ എന്ന വീട്ടിലിരിക്കുമ്ബോള്‍ എന്റെ ദാദി ജനിച്ച മുറി എനിക്ക് കാണാം. എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് ദാദി എനിക്ക് ജോവാന്‍ ഓഫ് ആര്‍ക്കിന്റെ കഥ പറഞ്ഞു തരുമായിരുന്നു.. ദാദിയുടെ ശബ്ദം ഇന്നും എന്റെ ഹൃദയത്തില്‍ പ്രതിദ്ധ്വനിക്കുന്നുണ്ട്. എല്ലാ ദിവസവും എന്നോട് പറയാറുണ്ടായിരുന്നു, ഭയരഹിതയായിരിക്കുക, എല്ലാക്കാര്യങ്ങളും ശരിയായി വരും." പ്രിയങ്ക ​ഗാന്ധി ചിത്രത്തിനൊപ്പം പങ്ക് വച്ച കുറിപ്പില്‍‌ പറയുന്നു.

1917 നവംബര്‍ 19 നാണ് ഇന്ദിരാ​ഗാന്ധി ജനിച്ചത്. ജവഹര്‍ലാല്‍ നെഹ്റുവിനൊപ്പവും മഹാത്മാ​ഗാന്ധിക്കൊപ്പവും ഇന്ദിര നില്‍ക്കുന്ന ഫോട്ടോയും ഈ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക