Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 37: സാംസി കൊടുമണ്‍)

Published on 18 March, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 37: സാംസി കൊടുമണ്‍)
ക്ഷണിക്കപ്പെടാത്ത വിരുന്നുകാരനെപ്പോലെ എല്ലാവരും നോക്കുന്നു. ഇന്നലെവരെ ഇവര്‍ക്കിടയിലെ ഒരു ബസ് ഓപ്പറേറ്ററായിരുന്നു. ഇന്ന് ഒരു പടി ഉയര്‍ന്നവനായി തിരിച്ചു വന്നപ്പോള്‍ അവരുടെ നിലപാട് മാറിയോ? നീ താഴെ നില്‍ക്കേണ്ട വന്‍... എന്തിനൊപ്പമെത്തി എന്ന അവരുടെ കണ്ണിലെ ഭാവം ജോസ് തിരിച്ചറിയുകയായിരുന്നു. രണ്ട ാഴ്ച ഡിപ്പോ ട്രെയ്‌നിങ്ങ്.

രാവിലെ ക്രൂവില്‍ തുടങ്ങി. ബിസാങ്കോ കാലുകള്‍ക്കു താങ്ങാന്‍ വയ്യാത്ത തന്റെ ഉടലുമായി കസേരയില്‍ ഓരോന്നും വിശദമായി പറയുകയാണ്. ബി കെയര്‍ഫുള്‍.... ഈ ഓപ്പറേറ്റേഴ്‌സ് പെയിന്‍ ഇന്‍ ദ ഡാഷാ.... ഒരു മിനിറ്റു കഴിഞ്ഞാല്‍ അവര്‍ പരാതിയുമായി വരും. കൃത്യമായി കമ്പ്യൂട്ടറില്‍ കാര്യങ്ങള്‍ രേഖപ്പെടുത്തണം. ഒരു ലേറ്റ് സ്ലിപ്പ് കാണിച്ച് വില്‍സന്റ് ബിസാങ്കോ കാര്യങ്ങള്‍ പഠിപ്പിക്കുകയാണ്. രാവിലെ ആറ് പതിനേഴിന് ജോലിയില്‍ പ്രവേശിച്ച ബസ് ഓപ്പറേറ്റര്‍ ഉച്ചയ്ക്ക് രണ്ട ് ഇരുപത്തിനാലിന് യാഡില്‍ നിന്നും ലേറ്റ് സ്ലിപ്പ് വാങ്ങി വന്നിരിക്കുന്നു. താമസിക്കുന്ന ഓരോ മിനിറ്റിനും ഒന്നരവച്ചു കൊടുക്കണം. ബിസാങ്കോ കടലാസ്സില്‍ പെന്‍സില്‍ വെച്ച് കണക്കെഴുതുന്നു. ഇതിലിത്ര എഴുതാനെന്തിരിക്കുന്നു. ഏഴുമിനിറ്റ് അധികം. അതിന്റെ പകുതി മൂന്നര റൗണ്ട പ്പു ചെയ്ത് നാല്. അങ്ങനെ ഏഴും നാലും പതിനൊന്ന്. ബിസാങ്കോ ജോസിനെ ഒന്നു നോക്കി. മനക്കണക്കിന്റെ ശക്തി. ഗുരുക്കന്മാര്‍ ഗുണനപ്പട്ടിക മനഃപാഠം പഠിപ്പിച്ചതിന്റെ ഗുണം.

കാല്‍ക്കുലേറ്ററില്ലാതെ, കൈവിരലുകള്‍ മടക്കാതെ കണക്കു വഴങ്ങാത്ത ഒരു തലമുറ. നാട്ടിലെ ഡി.പി.ഇ.പി. കുട്ടികളുടെ ഭാവി എന്താകുമോ....?

“”ഇന്ത്യന്‍സ് ആര്‍ ഗോയിങ്ങ് ടു ടേക് ഓവര്‍ സൂണ്‍.’’ ഡോറിയയുടെ അല്പം ഉറയ്ക്കയുള്ള കമന്റ്. ഡോറിയ ലിസ്റ്റ് ഡിസ്പാച്ചറാണ്. ബസ് ഓപ്പറേറ്റേഴ്‌സിന്റെ പിറ്റെദിവസത്തേക്കുള്ള അസൈന്‍മെന്റ് ഉണ്ട ാക്കുന്ന ജോലി. ഇറ്റാലിയന്‍സിന്റെ കുത്തകയായിരുന്നിടത്തേക്ക് പതിയെ ഇന്ത്യന്‍ സാന്നിദ്ധ്യം കൂടുന്നതിലുള്ള അമര്‍ഷം. കേട്ടതായി നടിച്ചില്ല. പിന്നില്‍ നിന്നും കുത്തുന്നവരാണ്. ചതിയാണു രീതി. നേരിട്ടെതിര്‍ക്കില്ല. വെള്ളക്കാര്‍ എല്ലാവരും മോശക്കാരാണോ. ബാബി മോള... എത്ര നന്നായി പെരുമാറി. അന്‍പത്തിമൂന്നില്‍ എത്തിയ ബാബി അടുത്ത രണ്ട ു വര്‍ഷത്തില്‍ റിട്ടയര്‍ ചെയ്യാന്‍ ആലോചിച്ചവന്‍. എല്ലാവരേയും സമഭാവത്തില്‍ കാണുന്ന ബാബി അന്യായത്തിനു കൂട്ടു നില്‍ക്കില്ല. എല്ലാവരും നാളെ പിരിഞ്ഞു പോകേണ്ട വര്‍. ഇതാരുടെയും സ്വന്തമല്ല. അവര്‍ എല്ലാവരോടും അങ്ങനെയാണ്. നീ അതു കാര്യമാക്കേണ്ട . ഈവനിങ്ങ് ക്രൂ ട്രെയ്‌നിങ്ങിനായി ബാബിയുടെ അടുത്തു നിന്നു കിട്ടിയ  പാഠങ്ങള്‍ പിടിച്ചു നില്‍ക്കാന്‍ കെല്‍പ്പു തന്നു. ആ ബാബി മൂന്നു മാസങ്ങള്‍ക്കു ശേഷം ഒരു ഓര്‍മ്മയായപ്പോള്‍ വല്ലാതെ സങ്കടപ്പെട്ടു. രാത്രി പതിനൊന്നു മണിക്ക് ഗുഡ്‌നൈറ്റു പറഞ്ഞ്, ഭസി യു ടുമോറോ’ എന്നു പ്രത്യാശിച്ച് പിരിഞ്ഞവര്‍. ഇന്നലെ വരെ ആരും അല്ലാതിരുന്ന ബാബി യാദൃശ്ചികതയുടെ ഒഴുക്കില്‍ കണ്ട ുമുട്ടി നമ്മുടെ ഹൃദയത്തിന്റെ വേദനയായി മാറുകയാണ്. ഒരു വിദേശിയുടെ മരണത്തില്‍ എന്തിനു വേദനിക്കുന്നു. അല്ലെങ്കില്‍ ഒരു മരണത്തില്‍ എന്തിനു വേദനിക്കുന്നു.

വെള്ള ഷര്‍ട്ടും, നെഞ്ചില്‍ പിണച്ചുവെച്ച കൈയ്കള്‍ക്കു മുകളിലായി ബൈബിളും, കൊന്തയും തിരുകി, ബാബി ഒരു താമാശക്കാരനെപ്പോലെ പെട്ടിയില്‍ കിടക്കുന്നു. ചുറ്റും ആളുകള്‍ ചിരിക്കുന്നു. തമാശകള്‍ പറയുന്നു. ബാബിയുടെ ഭാര്യ ചമഞ്ഞൊരുങ്ങി ആരോടെല്ലാമോ ഓടി നടന്ന് വര്‍ത്തമാനം പറയുന്നു. മക്കള്‍ മരിച്ചവനെ മറന്ന്, കൂട്ടുകാരോട് ക്ഷേമം അന്വേഷിക്കുന്നു. ബാബി ഒരു കോമാളിയെപ്പോലെ, ഒരു കള്ളച്ചിരിയുമായി അവര്‍ക്കു നടുവില്‍ മലര്‍ന്നു കിടക്കുന്നു. ഒരു മരണത്തിന് എത്ര മുഖങ്ങള്‍, കൂടെ ജോലി ചെയ്തവര്‍ സീനിയോരിറ്റിയില്‍ കിട്ടിയ ഒരു കയറ്റത്തില്‍ സന്തോഷിക്കുമ്പോള്‍, ഭാര്യയ്ക്കും മക്കള്‍ക്കും കിട്ടാന്‍ പോകുന്ന സാമ്പത്തിക ലാഭത്തെ ഓര്‍ത്തു സന്തോഷം. സിറ്റിക്ക് ദീര്‍ഘകാലം കൊടുക്കേണ്ട ി വരുമായിരുന്ന പെന്‍ഷനും മറ്റാനുകൂല്യങ്ങളും ഇനി കൊടുക്കേണ്ട ല്ലോ എന്ന സന്തോഷം. ഇന്‍ഷുറന്‍സിന് ഒരു ക്ലൈം സെറ്റില്‍ ചെയ്യണമല്ലോ എന്ന ദുഃഖം. സെമിത്തേരിക്ക് ഒരു അംഗം കൂടി. ദൈവത്തിന് ഒരു ആത്മാവിന്റെ വ്യാപാരങ്ങളെ തലനാരിഴ കീറി പരിശോധിച്ച് സ്വര്‍ക്ഷത്തിനോ നരകത്തിനോ ഏല്‍പ്പിച്ചു കൊടുക്കേണ്ട ിയിരിക്കുന്നു. തനിക്ക് നഷ്ടം ഒരു സുഹൃത്തിനെ. എന്നാല്‍ ഡയാനയ്‌ക്കോ.... ഒരു കാമുകനെ..... കുടുംബം നല്‍കാത്ത ആശ്വാസം ഡയാനയുടെ അല്പ സാമീപ്യം ബാബിക്ക് നല്‍കിയിരുന്നു.

യാഡ് ഡിപ്പോയുടെ നാഡി ഞരമ്പാണ്. അത് നന്നായി കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ ഒരു ഡിപ്പോയുടെ പ്രവര്‍ത്തനത്തിന്റെ പകുതി ആയി. റഷവറില്‍ മണിക്കൂറില്‍ അന്‍പതറുപതു പുള്ളൗട്ടുകള്‍. അതുപോലെ തിരിച്ചു വരവുകളും. എല്ലാം ട്രാക്കുകളില്‍ യഥാസ്ഥാനങ്ങളില്‍ ഇടാന്‍ പരിശീനം ലഭിച്ച ഡ്രില്ലേഷ്. അവര്‍ നന്നായി പണിയെടുത്താല്‍ പ്രശ്‌നങ്ങള്‍ അധികമില്ല. എന്നാല്‍ പലരും ഉഴപ്പന്മാരും, കള്ളപ്പണിക്കാരുമാണ്. ജോലി ചെയ്യാതെ കൂലി വാങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍. അമേരിക്കയില്‍ തൊഴിലാളികള്‍ സ്വമനസ്സാലെ തൊഴിലിനെ സ്‌നേഹിക്കുന്നവരല്ല. അവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. യാര്‍ഡില്‍ എപ്പോഴും തിരക്കാണ്. ഫോണുകള്‍. ട്രാക്കില്‍ ചത്ത ബസ്സുകളെ ജീവിപ്പിക്കാന്‍ മെയിന്റനന്‍സിനെ വിളിക്കണം. ഏതെങ്കിലും ബസ് ട്രാക്കിലില്ലെങ്കില്‍ എവിടെയെന്ന് കൃത്യമായി അറിയണം. ഇരൂനൂറ് ബസ്സുകളുടെ കൃത്യമായ കണക്ക്. എപ്പോഴും കണ്‍സോളുമായി ബന്ധപ്പെട്ട് വിവരങ്ങല്‍ പുതുക്കണം. തിരക്കെങ്കിലും ദിവസം പോകുന്നതറിയില്ല. ശനി ഞായര്‍ ദിവസങ്ങള്‍ തിരക്കില്ല. അധികം ബസ്സുകള്‍ ഓടുന്നില്ല. അന്ന് ഇടവേളകളില്‍ ബാക്കിയിട്ട വായന പൂര്‍ത്തിയാക്കുന്നു. മലയാള അക്ഷരങ്ങളില്‍ നോക്കി മറ്റുള്ളവര്‍ ചോദിക്കുന്നു. ഇത് ഏതു ലോകത്തെ ഭാഷ. മലയാളം. തിരിച്ചും മറിച്ചും എഴുതിയാലും ഇംഗ്ലിഷില്‍ ഒരേ അക്ഷരമാലാക്രമം. അവര്‍ ആശ്ചര്യംകൊണ്ട ് വാ പിളര്‍ക്കുന്നു. അവരെ സാക്ഷരരാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കില്ല.

ശനിയാഴ്ച മരിയ നെസ്—ബത്ത് എന്ന യുവതിയാണ് ഡ്രില്ലര്‍. വെളുത്ത് ആരോഗ്യമുള്ള ഒരു നാല്‍പതുകാരി.

യാര്‍ഡില്‍ ബസ്സുകള്‍ യഥാസ്ഥാനങ്ങളിലാക്കി മരിയ യാര്‍ഡാഫീസിലേക്കു വന്നു. “”ഐ നീഡ് എ ബ്രെയ്ക്ക്.... ഐ ഡോന്‍ഡ് ഫീല്‍ ഗുഡ്....’’ അവള്‍ പറഞ്ഞു.

ജോസ് വായിച്ചുകൊണ്ട ിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും കണ്ണുകള്‍ ഉയര്‍ത്തി അവളെ എന്തേ എന്ന അര്‍ത്ഥത്തില്‍ നോക്കി. അവള്‍ ഒരു സിഗരറ്റെടുത്ത് അതിലേക്ക് അല്പനേരം നോക്കിയിരുന്ന്, തീ കൊളുത്തി ആദ്യത്തെ പുക വലിച്ച് ഒട്ടും പുറത്തു കളയാതെ അകത്തേക്കു എടുത്തു. അവളുടെ മനസ്സിനാണ് സുഖമില്ലാത്തതെന്ന് ജോസ് ഊഹിച്ചു.

പൊടുന്നനെ അവള്‍ ചോദിച്ചു. “”നീ സന്തോഷവാനാണോ ഈ ജീവിതംകൊണ്ട ്.’’

 ജോസ് ഒരു നിമിഷം പകച്ചു. എന്താണവള്‍ ചോദിക്കുന്നത്. സന്തോഷം അതിന് ഓരോരുത്തര്‍ക്കും ഓരോ നിര്‍വ്വചനമായിരിക്കില്ലേ. ഓരോ സന്തോഷങ്ങളും ആസക്തിയുടെ അനുപാതമനുസരിച്ചായിരിക്കും. മരുഭൂമിയില്‍ യാത്ര ചെയ്യുന്നവന്, നീരുറവയില്‍ ദാഹം തീര്‍ക്കുമ്പോള്‍ ഹാ എന്തൊരു സന്തോഷം. ഉഷ്ണിച്ചു നില്‍ക്കുന്നവന്റെ മുഖത്തേക്കടിക്കുന്ന ശീതക്കാറ്റില്‍ അവന്‍ സന്തോഷിക്കുന്നുണ്ട ാകാം. വിശക്കുന്നവന് ആഹാരം നിറവിന്റെ സന്തോഷം നല്‍കും. സന്തോഷം, ആപേക്ഷികവും, സാഹചര്യങ്ങളിലുമാണ് കുടികൊള്ളുന്നത്. കാലത്തിന്റെ ഒരു കണികയില്‍ കുടുങ്ങിയ സന്തോഷം. അതു കണ്ടെ ത്തണം. സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുംപോലെ സന്തോഷം വേര്‍തിരിച്ചെടുക്കണം. സന്തോഷം അവനവന്റെ ഉള്ളില്‍ നിന്നും ഉണ്ട ാകണം. ജോസ് ഒരു നിര്‍വചനം പറയാന്‍ ശ്രമിക്കവേ അവള്‍ പറഞ്ഞു.

“”എനിക്കൊരു സന്തോഷ കാലം ഉണ്ട ായിരുന്നു. എന്റെ ടീനേജ് പ്രായം ഞാന്‍ മദിച്ചു നടന്ന ഒരു കാലം. ച്ഛേ.... ഞാനിതൊന്നും പറയാന്‍ പാടില്ല.’’ അവള്‍ പുക ചുരുളുകളായി. ഒന്നാം സിഗരറ്റിന്റെ കുറ്റി അവള്‍ ജനാലയില്‍ക്കൂടി പുറത്തേക്കെറിഞ്ഞു. സിഗരറ്റു കുറ്റിയില്‍ അവളുടെ ചുണ്ട ിലെ ലിപ്സ്റ്റിക്കിന്റെ ചുവപ്പ്. അവള്‍ മറ്റൊന്നു കത്തിച്ചു. അല്പനേരം അവള്‍ വെളിയിലേക്ക് നോക്കിയിരുന്ന് പെട്ടെന്നു പറഞ്ഞു.

“”എന്റെ മൂത്തമകന്‍ റോബര്‍ട്ട് മിനിഞ്ഞാന്ന് മരിച്ചു. അവന്റെ അടക്കം മറ്റന്നാളാണ്.’’ ജോസ് ആകെ നടുങ്ങിപ്പോയി. “”എന്ത്?’’ കേട്ടതുറപ്പിക്കാനാകാതെ ജോസി ചോദിച്ചു. ഒന്നു മിണ്ട ാതെ എവിടേക്കോ നോക്കിയിരിക്കുന്നവളോട് ആര്‍ദ്രതയോടെ അയാള്‍ ചോദിച്ചു. “”നീ എന്തിന് ഇന്ന് ജോലിക്കു വന്നു?’’

“”ഞാനെന്തിന് ശവത്തിന് കാവലിരിക്കണം. ഫ്യൂണറല്‍ ഹോമിലെ മൈനസ് ഡിഗ്രിയില്‍ അവന്‍ സുരക്ഷിതനാണ്. ശവമടക്കിനും വിലാപത്തിനും ഒന്നു രണ്ട ു ദിവസത്തെ അവധി വേണ്ടേ ...? അല്ലെങ്കില്‍ ഞാന്‍ അവധി എടുത്തിരുന്നിട്ടെന്തേ.... അവനു വേണ്ട ി കരയാന്‍.....’’

അവള്‍ പറയാനാകാതെ അവളുടെ സങ്കടങ്ങളെ ഉള്ളിലേക്കു വലിച്ചു. അവളുടെ തൊണ്ട  ഇടറുന്നു. അവള്‍ എഴുന്നേറ്റു “”ഞാന്‍ പുറകില്‍ കാണും.’’ അവള്‍ പോകയാണ്. ഏതെങ്കിലും ബസ്സില്‍ കയറിയിരുന്ന് അവള്‍ മതിയാവോളം കരയട്ടെ....

അവളെ നോക്കി ജോസിന്റെ മനസ്സ് തേങ്ങി. നിര്‍ഭാഗ്യവതിയായ ഒരമ്മ. അമ്മ മനസ്സിന്റെ നൊമ്പരമായി അവന്‍ മോര്‍ച്ചറിയില്‍ ആയിരിക്കുമ്പോഴും പണിക്കുവരാതെ നിവര്‍ത്തിയില്ലാത്ത ഒരമ്മ. അവള്‍ക്ക് അവധി എടുക്കാമായിരുന്നില്ലേ...? അവധി കാണില്ലായിരിക്കാം. മൂന്നു ദിവസം “ഡെത്ത് ഇന്‍ ദ ഫാമിലി’ എന്ന പേരില്‍ അവധി അനുവദിച്ചിട്ടുണ്ട ്. പിന്നെ വിത്തൗട്ട് പേയില്‍ ഒരു വര്‍ഷം വരെ അവധിക്ക് നിയമമുണ്ട ്.... അവള്‍ക്ക് ദുഃഖം അവധി എടുത്ത് ആഘോഷിക്കേണ്ട  ഒന്നായിരിക്കില്ല. അല്ലെങ്കില്‍ മകന്റെ ജഡം ഭൂമിക്ക് അവകാശമായി കൊടുക്കുവാനുള്ള പണം കണ്ടെ ത്തണമായിരിക്കാം. അതും അവളുടെ കടമയല്ലേ.... സമ്പാദ്യങ്ങള്‍ ഒന്നും കാണില്ല. ജോസ് അവളെക്കുറിച്ച് ആലോചിച്ചിരുന്നു. ചെറുപ്പത്തില്‍ മദിച്ചു നടന്നവള്‍ എന്ന് സ്വയം അഹങ്കരിക്കുന്നവള്‍, തന്റെ ദുഃഖത്തെ എങ്ങനെ നേരിടുന്നു. അവര്‍ ദുഃഖം പ്രകടിപ്പിക്കാറില്ല. ആരുടേയും സഹതാപം അവര്‍ ആഗ്രഹിക്കുന്നില്ല. ജീവിതം അവര്‍ക്കു സ്വകാര്യമാണ്. വെള്ളയുടുത്ത് നെറുകയിലെ സിന്ദൂരവും മായിച്ച് ഇവിടെയാരും വിധവയുടെ ജീവിതം പ്രഖ്യാപിക്കുന്നില്ല. ഓരോ സംസ്കാരത്തിലും ജീവിതത്തിന്റെ സംഗീതം വ്യത്യസ്തമാണല്ലോ. ഇവിടെ ഇങ്ങനെ ആയിരിക്കാം.

മരിയ സ്വയം വീണ്ടെ ടുത്തവളായി തിരിച്ചു വന്നു. അവള്‍ ചിരിക്കാന്‍ ശ്രമിച്ചു. അതു ചിരിയായില്ല. അവള്‍ പറഞ്ഞു. “”ഐയാം സോറി.....’’

“”മരിയ കംഫര്‍ട്ട് യുവേഴ്‌സ് സെല്‍ഫ്. നിന്റെ മകന്റെ വിയോഗത്തില്‍ ഞാന്‍ അനുശോചിക്കുന്നു. ഏതെങ്കിലും രീതിയില്‍ എന്റെ സഹായം ആവശ്യമുണ്ടെ ങ്കില്‍ പറയാന്‍ മടിക്കരുത്....’’ അയാള്‍ പറഞ്ഞു. സാമ്പത്തികമായ ചെറു സഹായം ആണയാള്‍ ഉദ്ദേശിച്ചത്.

“”താങ്ക്യൂ ജോ....’’ അവള്‍ പറഞ്ഞു.

“”എങ്ങനെയാണ് നിന്റെ മകന്‍ മരിച്ചത്.’’

“”ആക്‌സിഡന്റ്.... മോട്ടോര്‍ ബൈക്ക് അമിത വേഗത്തിലോടിച്ച് അവന്‍ മരണത്തെ സ്വയം വിളിച്ചു വരുത്തി. ഇരുപത്തിനാലു വയസ്സുള്ള ആ ശരീരം ഛിന്നഭിന്നമായിപ്പോയി. എന്റെ ഗര്‍ഭം രണ്ട ു പേര്‍ക്ക് ജീവിതം നല്‍കി. രണ്ട ാമത്തവന്‍ ഇരുപത്തിരണ്ട ്....അവന്‍ ജയിലിലാണ്. ഡ്രഗ് ട്രാഫിക്കിങ്ങ്.... ജീവിതം വ്യര്‍ത്ഥവും അര്‍ത്ഥശൂന്യവുമാകുന്നു. എന്തിന് മുന്നോട്ടൊരു ജീവിതം എന്നു ചിന്തിച്ചു പോകയാണ്. ജീവിതം ദുരന്തമാണ് അല്ലേ ജോ....’’ അവള്‍ ചോദിക്കുന്നു.

“”നിരാശപ്പെടരുത് മരിയ.... ഓരോ ജീവിതത്തിനും ഓരോ നിയോഗമുണ്ട ്. നിന്റെ ജീവിതവും ധന്യമാകുമായിരിക്കും. ഇതൊക്കെ നിന്നെ എങ്ങനെ രൂപാന്തരപ്പെടുത്തുമെന്നെനിക്കറിയില്ല. നിന്റെ ഹസ്ബന്റ്.....’’ അയാള്‍ വെറുതെ വാക്കുകള്‍ കൊണ്ട ്, കൊട്ടാരം പണിതവളെ നോക്കി.

“”ഹസ്ബന്റ്.... എന്റെ ജീവിതത്തില്‍ അങ്ങനെ നിയമങ്ങളൊന്നുമില്ലായിരുന്നു. ഞാന്‍ ഒരു കഥ കേട്ടിട്ടുണ്ട ്..... യാത്രയില്‍ ജീസസ് കണ്ട ുമുട്ടിയ ഒരു സ്ത്രീയോട് നിന്റെ ഭര്‍ത്താവാരെന്നു ചോദിച്ചു. അവള്‍ ഉത്തരമില്ലാത്തവളായി. അവളെ നോക്കി മന്ദഹസിച്ച് ജീസസ് പറഞ്ഞു, ആറു പേരെ ഭര്‍ത്താവായി സ്വീകരിച്ച നീ ആരാണു നിന്റെ ഭര്‍ത്താവെന്നു സന്ദേഹിക്കുന്നു അല്ലേ.... ആ സ്ത്രീയുടെ അതേ അവസ്ഥയിലാണ് നിന്റെ ചോദ്യം എന്നെ കൊണ്ടെ ത്തിച്ചിരിക്കുന്നത്.

 ആരാണെന്റെ ഭര്‍ത്താവ്. ഒത്തിരി ഒത്തിരി പേര്‍..... അവരില്‍ ആരാണു എന്റെ മക്കളുടെ അച്ഛന്‍....അറിയില്ല...... ചിലപ്പോള്‍ എന്റെ അമ്മയുടെ ഭര്‍ത്താവു തന്നെ ആയിരിക്കാം. അയാള്‍ എന്റെയും ഭര്‍ത്താവായിരുന്നു. അമ്മ രണ്ട ാമതോ മൂന്നാമതോ വീട്ടില്‍ താമസിപ്പിച്ചവന്‍. നിനക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ.... ഞങ്ങളുടെ ജീവിതം അങ്ങനൊക്കെയാണ്. എല്ലാവരും അങ്ങനെ ആണെന്നു കരുതരുത്. പക്ഷേ ഞാന്‍ അങ്ങനെ ആയി. ജീവിതം ജീവിക്കാനുള്ളതാണെന്ന ബാലപാഠം വീട്ടില്‍ നിന്നാണു പഠിച്ചത്. ഇതൊരു കുമ്പസാരമല്ല. ഞാനതില്‍ വിശ്വസിക്കുന്നില്ല. പോട്ടോറിക്കന്‍ വംശജയാണു ഞാന്‍. എന്നാല്‍ പൂര്‍ണ്ണമായും ഒരു വംശത്തിന്റെ അവകാശം എനിക്കില്ല. എന്റെ അച്ഛന്‍ സ്‌പെയിനില്‍ നിന്നും കച്ചവടത്തിനു വന്നവനാണെന്നു പറയുന്നു. അദ്ദേഹത്തിന്റെ അച്ഛനും പ്രവാസിയായിരുന്നിരിക്കാം. അങ്ങനെ കലര്‍ത്തപ്പെട്ട ഒരു വംശീയതയുടെ പാരമ്പര്യവുമായി നിരന്തരം പ്രയാണത്തിലായിരുന്നു ഞങ്ങള്‍. അമ്മ പോട്ടോറിക്കയില്‍ ഒരിടത്തരം കുടുംബത്തില്‍പ്പെട്ടവള്‍. അച്ഛന്‍ അമ്മയെ കണ്ടെ ത്തി. ഞാന്‍ ജനിച്ച് അധികം കഴിയും മുമ്പേ അച്ഛന്‍ താവളം മാറ്റി. അമ്മയെ മടുത്തിട്ടോ അതോ അതിലും സുന്ദരിയായ മറ്റൊരുവളുടെ കൂടാരത്തില്‍ ചേക്കേറിയോ...?

അഞ്ചു വയസ്സുകാരിയായ എന്നെയും കൂട്ടി മറ്റേതോ താങ്ങുകാരനൊപ്പം അമ്മ ഈ പ്രവാസ ഭൂമിയിലേക്ക് കുടിയേറുകയായിരുന്നു. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ദുഃഖിച്ചും വിലപിച്ചും കഴിയാന്‍ ഞങ്ങള്‍ക്കറിയില്ല. എപ്പോഴും മാറിവരുന്നതുമായി പൊരുത്തപ്പെട്ടുകൊണ്ടേ യിരിക്കും. ആ കാലത്തെക്കുറിച്ച് നിറം മങ്ങിയ ചില ഓര്‍മ്മകളേ എനിക്കുള്ളൂ. ഇടയ്ക്കിടെ താവളം മാറുന്ന യാത്രകള്‍, ആ കാലത്തു ജീവിച്ച ചില വീടുകള്‍, തെരുവുകള്‍, കൂട്ടുകാര്‍ ഇതൊക്കെ കാലം എന്നേ ഓര്‍മ്മകളില്‍ നിന്നും തുടച്ചു നീക്കിയിരുന്നു. ആ കാലങ്ങളില്‍ അമ്മയുടെ കൂട്ടുകാര്‍ മാറി മാറി വരുന്നതും രാത്രി കാലങ്ങള്‍ ശബ്ദമുഖരിതമാകുന്നതും ഒക്കെ ചില ശബ്ദങ്ങളില്‍ക്കൂടി ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. എനിക്ക് പത്തു വയസ്സുള്ളപ്പോള്‍ മുതലുള്ള കാര്യങ്ങള്‍ വ്യക്തമാണ്. കാരണം ഞാനും ജീവിതം തുടങ്ങുകയായിരുന്നു.

 അക്കാലത്താണ് ഒറ്റമുറിയുള്ള അപ്പാര്‍ട്ടുമെന്റിലേക്ക് അമ്മ കൂടെ ജോലി ചെയ്യുന്ന ഒരുവനുമായി വന്നത്. അമ്മ അയാളെ പരിചയപ്പെടുത്തി. മരിയ ഇത് നിന്റെ രണ്ട ാനച്ഛനാണ്. ആ പ്രായത്തില്‍ അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. കറുത്ത വംശജനായ അയാളെ എനിക്കിഷ്ടമായി. അയാള്‍ എന്റെ കൂട്ടുകാരനായി. അവിടെ ഞങ്ങള്‍ക്കൊപ്പം താമസമായി. വെളിയില്‍പോയി വരുമ്പോഴൊക്കെ അയാള്‍ തനിക്കായി എന്തെങ്കിലും കരുതും. പലപ്പോഴും ചോക്കലേറ്റ്. അതെന്റെ ദൗര്‍ബല്യമായിരുന്നു. അയാള്‍ എന്നെ മടിയില്‍ കയറ്റിയിരുത്തും. ദേഹത്തെല്ലാം ഇക്കിളിയിട്ട് ചിരിപ്പിക്കും. അന്ന് എന്റെ നെഞ്ച് അല്പം തടിക്കാന്‍ തുടങ്ങിയിരുന്നു. അയാള്‍ അവിടെയെല്ലാം തലോടും. എനിക്ക് വല്ലാത്ത ഒരാനന്ദം അനുഭവപ്പെടും.

അമ്മ ഇതെല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട ായിരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല. കൈയ്യില്‍ വന്ന ഒരു ഇര നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിവസങ്ങളായിരുന്നു അത്. ഒരു പിതാവിന്റെ സ്‌നേഹവും കരുതലും ഞാന്‍ അയാളില്‍ നിന്നും അനുഭവിച്ചു. എന്നാല്‍ അതിനുപരിയായി ചിലതെല്ലാം ഞങ്ങള്‍ക്കിടയില്‍ വളരുന്നുണ്ട ായിരുന്നു. എന്റെ ശരീരം പൂര്‍ണ്ണമായി അയാളുടെ അവകാശമായി. അമ്പതു കഴിഞ്ഞ അയാള്‍ എന്നെ പല രഹസ്യങ്ങളിലേക്കും കൂട്ടിക്കൊണ്ട ുപോയി. അയാള്‍ എനിക്ക് പുരുഷനായി. അയാള്‍ അമ്മയുടെ മുറിയിലേക്ക് പോകാതായി. അമ്മയും ഞാനും ശത്രുക്കളായി. എനിക്ക് പതിനഞ്ചായപ്പോഴേക്കും എല്ലാം അറിയാവുന്ന ഒരു സ്ത്രീയായി ഞാന്‍ സ്വയം പ്രഖ്യാപിച്ചു. എന്റെ ആദ്യപുരുഷന്‍ എന്ന നിലയില്‍ ഇന്നും ഞാന്‍ അയാളെ സ്‌നേഹിക്കുന്നു. അപ്പോഴേക്കും അമ്മയ്ക്കതു സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്നു ഞാന്‍ തിരിച്ചറിയുന്നു അമ്മയെ ഞാന്‍ എത്ര മാത്രം വേദനിപ്പിച്ചു എന്ന്. അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.... ഞാന്‍ അറിഞ്ഞുകൊണ്ട ല്ലല്ലോ..... എന്റെ അജ്ഞതയെ മുതലെടുത്തതല്ലേ.... എന്റെ ജീവിതം താറുമാറാക്കിയില്ലേ. പെണ്‍കുട്ടികളുടെ അമ്മമാര്‍ ഒരു രണ്ട ാം ഭര്‍ത്താവിനെ വീട്ടില്‍ കൊണ്ട ുവരാതിരിക്കട്ടെ.... ആണിന് തൃഷ്ണയാണ്. പ്രായവും ബന്ധവും മറക്കുന്നു. അനുകൂല സാഹചര്യങ്ങള്‍ മുതലെടുക്കുന്നു. അച്ഛനെ കണ്ട ിട്ടില്ലാത്ത എനിക്ക് അച്ഛനായി ഒരുവന്‍ വന്നപ്പോള്‍ ഞാന്‍ അയാളെ സ്‌നേഹിച്ചു. പക്ഷേ അയാളുടെ ഉള്ളില്‍ ഭലൂസിഫര്‍’ ആയിരുന്നു. തിരിച്ചറിഞ്ഞപ്പോഴേക്കും.... അയാള്‍ എന്റെ പതനത്തിന്റെ മൂലക്കല്ലായി.

വെറുപ്പും പകയും മൂലം അമ്മ ഭ്രാന്തിന്റെ വക്കോളമെത്തി. ഒരു ദിവസം കറിക്കത്തിയുമായി അമ്മ എന്നെ ഉറക്കത്തില്‍ വെട്ടാന്‍ വന്നു. ഭാഗ്യം അപ്പോഴും എന്റെ അമ്മയ്‌ക്കെതിരായിരുന്നു. അവര്‍ എന്തിലോ തട്ടി. ശബ്ദം എന്നെ ഉണര്‍ത്തി. അവരേക്കാള്‍ ആരോഗ്യമുള്ള ഞാന്‍ തിളങ്ങുന്ന കത്തിയുമായി നില്‍ക്കുന്ന അവരെ കീഴ്‌പ്പെടുത്തി. അവരെന്നെ മാന്തി, തുപ്പി, തെറിവിളിച്ചു. ഒരുകാലത്തും ഗുണം പിടിക്കില്ലെന്നു ശപിച്ചു. അമ്മയുടെ ശാപവുമായി അന്ന് ഞാന്‍ ആ വീടുവിട്ടു. അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഇന്നും അമ്മയുടെ ശാപം എന്നെ പിന്‍തുടരുന്നു. ഹൈസ്കൂളിലെ ചില സമാനസ്വഭാവക്കാരോടുകൂടെ കറങ്ങി. മക്‌ഡോണോള്‍സില്‍ ഒരു ജോലി. സ്കൂള്‍ ഉപേക്ഷിച്ചു. ഒരപ്പാര്‍ട്ടുമെന്റില്‍ മുറി പങ്കിടുന്നവര്‍ക്കൊപ്പം കൂടി. എന്റെ ശരീരവും അതിന്റെ വിശപ്പുമായി ഞാന്‍ നടന്നു. അമ്മയെക്കുറിച്ചന്വേഷിച്ചില്ല. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. എന്റെ ആദ്യ പുരുഷന്റെ ഓര്‍മ്മ എന്നെ വിട്ടില്ല. ഡ്രക്ഷ് ഒഴിച്ചു കൂടാനാകാത്തവണ്ണം ഒരു ഘടകമായി. എന്റെ ജീവിതം കുപ്പത്തൊട്ടിയിലായി. രണ്ട ു കുട്ടികള്‍ ആരാണവരുടെ അച്ഛന്‍. ഒരേ ദിവസം പലരുമായി പങ്കിട്ട ഞാന്‍ എങ്ങനെ അറിയും. ഭാഗ്യം! എന്റെ മക്കള്‍ അതു ചോദിച്ചില്ല.

കുട്ടികള്‍ വളരുന്തോറും ഞാന്‍ തിരിച്ചറിയുകയായിരുന്നു എന്റെ ജീവിതം തിരുത്തണം. അതൊരുള്‍വിളിയായിരുന്നു.

      ആയിടയ്ക്കു കടയില്‍ സ്ഥിരമായി വരുന്ന ഒരു ഗയാനി ടാക്‌സി ഡ്രൈവറുമായി ഞാന്‍ പരിചയപ്പെട്ടു. അതൊരു നിമിത്തമായിരുന്ന അവന്‍   ഗ്രീന്‍ കാര്‍ഡില്ലാത്ത കടì കയറ്റക്കാരനായിêì.  ആêം ഇല്ലാത്തവന്‍.  അവന്‍ ഒരിക്കല്‍ ഒêപകാരം ആവശ്യപ്പെട്ടു. അവനെ കല്ല്യനം കഴിച്ചാല്‍ അവന് രണ്ട ു വര്‍ഷം കൊണ്ട ് ഗ്രീന്‍കാര്‍ഡ് കിട്ടും. രണ്ട ായിരം ഡോളര്‍ പ്രതിഫലം. അതൊê വലിയ തുകയായിêì. അവനെ കൂടുതല്‍ അറിയും തോറും അവനിലെ നന്മകളെ ഞാന്‍ തിച്ചറിഞ്ഞു. പ്രതിഫലം വേണ്ട ì വെച്ച്, ഞാന്‍ അവന്റെ മത്രമായി. അവന്റെ സ്‌നേഹം എന്നെ എന്റെ ഭൂതകാലത്തില്‍ നിìം മുക്തയാക്കി. ഞങ്ങല്‍ അവനൊപ്പം തമാസ്സമാക്കി.  പത്തു വര്‍ഷം.  ഒêനാള്‍ അവന്‍ മരിച്ചു. ഹാര്‍ട്ടറ്റാക്ക്.  അവന്‍ പഠിപ്പിച്ച ജിവിത മൂല്യങ്ങളെ ഉപേക്ഷിക്കാതെ അവന്‍ വിട്ടുപോയ ടാക്‌സിയുടെ ഡ്രൈവറായി.  മൂì വര്‍ഷം.  അപ്പോഴേçം ബസ് ഡ്രൈവറായി.  ജീവിതത്തിന് ഒരടുçം ചിട്ടയും കൈ വന്നപ്പോഴേçം ചിലതെല്ലം കൈവിട്ടു പോയി.  മക്കള്‍ അവêടെ ആത്മാവ് പ്രേരിപ്പിച്ചപോലെ ജീവിക്കാന്‍ തുടങ്ങി. വിതച്ചതല്ലെ കൊയ്യാന്‍ പറ്റു.  ഇനി.... ജോ.… ഞാന്‍ എല്ലാം നിന്നോടു പറഞ്ഞുവോ.... എനിക്കൊരു കൂട്ടുവേണം.... എനിക്ക് ദുഃഖമില്ല. ചില ജീവിതങ്ങളിങ്ങനെയാണ്. കരഞ്ഞതുകൊണ്ട ് മാത്രം തിരിച്ചുകിട്ടാത്ത ജീവിതം.”

ജോസിനെ നോക്കാതെ മരിയ ഭഫുവല്‍’ ലൈനില്‍ അപ്പോള്‍ വന്ന രണ്ട ു ബസുകള്‍ പാര്‍ക്കു ചെയ്യാനായി എഴുന്നേറ്റു പോയി. ഇതുവരെ പറഞ്ഞ കഥകള്‍ മറ്റാരുടേയോ ആണെന്നയാള്‍ക്കു തോന്നി. ഓരോ ജന്മവും എന്തെന്നു വേദനകളെ ഉള്ളിലൊതുക്കിയാണോ ജീവിക്കുന്നത്. മുഖം നോക്കി എല്ലാം വായിക്കാമെന്നു പറയുന്നവര്‍ക്ക് മരിയയുടെ മുഖം കണ്ട ാല്‍ ഒരു അഗ്നി പര്‍വ്വതത്തെ ഉള്ളില്‍ വഹിക്കുന്നവളാണെന്നു പറയാന്‍ കഴിയുമോ. സ്വന്തം മനസ്സില്‍ ഒതുക്കിയ ദുഃഖത്തിന്റെ കറുത്ത പക്ഷികളുടെ ചിറകടി ശബ്ദങ്ങള്‍ അവള്‍ക്കു ചുറ്റും ഉയരുന്നുവോ....?

വഴിയാത്രയില്‍ എവിടെയോ കൈമോശം വന്നെന്നു കരുതിയിരുന്ന ഒരെഴുത്തുകാരന്റെ ഹൃദയം തന്നിലേക്ക് ഇരമ്പി കയറുന്നതുപോലെ. മരിയയും അവളുടെ രണ്ട ാണ്‍മക്കളും അവളുടെ അമ്മയും ഒരുക്കിയ പുല്‍ക്കൂട്ടില്‍ അയാള്‍ ഒരു മുട്ട വിരിയാന്‍ വെച്ചു. അവിടെനിന്നും ദുരന്തത്തിന്റെ പൂക്കള്‍ വിരിയുകയാണ്. ദുഃഖത്തിന്റെ രൂക്ഷഗന്ധം.

“”അന്യന്റെ ദുഃഖം അറിയുകയും അതില്‍ സഹതപിക്കുകയും ചെയ്യുന്ന ഒരുവനില്‍ അന്യന്റെ മനസ്സറിയാനുള്ള വിദ്യയും ഉണ്ട ായിരിക്കും.’’ ആരാണതു പറഞ്ഞത്. കഷണ്ട ി കയറിയ ചെറിയ തലയും, ഉയര്‍ന്ന മൂക്കും, ഉണ്ട ക്കണ്ണുകളും, മുഖത്തിനു ചേരാതവണ്ണം കട്ടി മീശയുമുള്ള ആ ചെറിയ മനുഷ്യന്‍. അയാളുടെ മുഴങ്ങുന്ന ശബ്ദം കാതുകളില്‍ മുഴങ്ങുന്നു.

“”അവന്‍ തീര്‍ച്ചയായും ഒരു സാഹിത്യകാരന്‍ ആയിരിക്കും. മറ്റുള്ളവരുടെ മനസ്സിന്റെ താക്കോല്‍ കണ്ടെ ത്തുന്നവനെ സാഹിത്യകാരനാകാന്‍ കഴിയുകയുള്ളൂ. അറിവുള്ളവനു പ്രസംഗിക്കുവാന്‍ കഴിഞ്ഞേക്കാം. അലിവുള്ളവനെ എഴുത്തുകാരനാകാന്‍ കഴിയുകയുള്ളൂ.’’ അയാള്‍ പ്രസംഗിക്കുന്നു. കൈയ്യും കലാശവും ഇളക്കി ആ ചെറിയ മനുഷ്യന്‍ സദസ്സിനെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു. സാഹിത്യ താല്പര്യമുള്ളവരുടെ ഒരു ഏകദിന സെമിനാറാണ്. വാക്ചാതുര്യത്തോടെ, വാചാലനായി, ആരോഹണ അവരോഹണങ്ങളോട് അയാള്‍ പ്രസംഗിക്കുകയാണ്. പ്രായം അറുപതു കഴിഞ്ഞു. ഓര്‍മ്മകള്‍ മങ്ങിയിട്ടില്ല. അയാളുടെ സ്മൃതിപഥത്തില്‍ എന്തെല്ലാം അറിവുകള്‍. അയാളോട് നേരിയ അസൂയ തോന്നി. പിന്നീട് അറിഞ്ഞു അയാളും വീണുപോയ ഒരു മാലാഖയാണെന്ന്. അസൂയ സഹതാപമായി. എവിടെയെല്ലാമോ എത്തേണ്ട വന്‍. എത്തിയതോ....? അയാളുടെ പേരെന്തായിരുന്നു. ചാണ്ട ി കുഞ്ഞെന്ന ചാണ്ട ി നൈനാന്‍.

ഇപ്പോള്‍ എന്തേ ചാണ്ട ിക്കുഞ്ഞ് മനസ്സിലേക്കു വന്നു. മരിയയും ചാണ്ട ിക്കുഞ്ഞും തമ്മില്‍ എന്തു സാമ്യം? മരിയ മനസ്സിന്റെ നടവഴിയില്‍ കയറി നടന്നപ്പോള്‍ ചാണ്ട ിക്കുഞ്ഞിന്റെ കഥയിരുന്ന വള്ളിയില്‍ ചവിട്ടിയതാകാം. കമ്പ്യൂട്ടറിന്റെ ചില ബട്ടനുകള്‍ അറിയാതെ കൈ തട്ടി അനേക വഴികള്‍ തുറക്കുന്നതുപോലെ. എങ്ങനെയോ മനസ്സ് ചാണ്ട ിക്കുഞ്ഞില്‍ ചെന്നു മുട്ടിയതാകാം.

ചാണ്ട ിക്കുഞ്ഞ് അമേരിക്കയിലെത്തുന്നവരെയും, ഒരു നാടന്‍ ബുദ്ധി ജീവിയുടെ അഹന്തയോടും അടുക്കില്ലായ്മയോടും ജീവിച്ച നാല്പത്തഞ്ചു കഴിഞ്ഞ ഒരു ചരിത്ര അദ്ധ്യാപകനായിരുന്നു. നാടന്‍ വായനശാലകളുടെ വാര്‍ഷികത്തിന് പ്രസംഗിച്ചും, ചില കൊച്ചു കഥകള്‍ എഴുതി, നന്നായി മദ്യപിച്ച്, ചീട്ടു കളിച്ച് വീടിനു പ്രയോജനമില്ലാത്തവനായി ജീവിച്ചു വരവെയാണ്, ശാന്തമ്മ നാട്ടില്‍ ഒരു ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയത്. നാല്പതു കഴിഞ്ഞ ശാന്തക്ക് ചാണ്ട ിക്കുഞ്ഞ് വരനായതു വെറും നിമിത്തം. ചാണ്ട ിക്കുഞ്ഞിന്റെ സുഹൃത്ത് ശാന്തമ്മയുടെ അയല്‍വാസിയായത് വെറും യാദൃശ്ചികതയായിരുന്നിരിക്കാം. എല്ലാ കണ്ട ുമുട്ടലുകളും ചില യാദൃശ്ചികതകളുടെ ഒത്തുകളിയാണല്ലോ.

“”ജോ.... ഞാന്‍ പോകുന്നു. ഞാന്‍ പറഞ്ഞതൊക്കെ മറന്നേക്കൂ. എന്ന സഹതാപത്തോടെ നോക്കരുത്. അതനെക്കിഷ്ടമല്ല.’’ മരിയ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. അവളുടെ മുഖത്ത് നിസ്സംഗതയായിരുന്നു.

“”നാളെയും മറ്റന്നാളും ഞാനുണ്ട ാകില്ല. എന്റെ മകന് അന്ത്യയാത്രയ്ക്കുള്ള ഒരുക്കങ്ങല്‍ നടത്തണം.’’ അവള്‍ പറഞ്ഞു. പച്ചമരത്തെ കത്തിക്കുവാനുള്ള കനല്‍ അവളുടെ ഉള്ളില്‍ എരിയുന്നുണ്ടെ ന്നു ജോസിനു തോന്നി.

“”മരിയ ഞാന്‍ നിന്റെ ദുഃഖത്തില്‍ ആത്മാര്‍ത്ഥതയോടെ പങ്കു ചേരുന്നു. എല്ലാം നല്ലതിനായി ഭവിക്കട്ടെ.’’ അയാള്‍ അവളുടെ കൈയ്യില്‍ പിടിച്ച് സാന്ത്വനിപ്പിച്ചു.

“”നന്ദി.’’ അവള്‍ നടന്നകന്നു. അവള്‍ പോകുന്നതും നോക്കി ജോസ് നെടുവീര്‍പ്പിട്ടു. അയാള്‍ കാലങ്ങളില്‍ എവിടെയോ ചത്തിരിക്കുന്ന ഉത്തരത്തിന്‍ കീഴിലെ പല്ലിയായി. മരിച്ചവനെ മറവു ചെയ്യാന്‍ പോലും ഉടമയുടെ ദയയ്ക്കായി ഇരക്കുന്ന അടിമയുടെ കാലം. അവന്‍ കഴുത്തിലെ നുകത്തിന്‍ കീഴില്‍ കരയുന്നു. കാലം പുതിയ ഉടയാടകള്‍ പണിതു എന്നല്ലാതെ കളിയില്‍ മാറ്റമില്ല. മരിയയും താനുമെല്ലാം പുതിയ കാലത്തിലെ അടിമകള്‍. രണ്ടു ദിവസം അവധിയെടുത്തു വിലപിക്കാന്‍പോലും കഴിവില്ലാത്തവര്‍.

(തുടരും....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക