Image

പ്രമോദ്‌ സാവന്ത്‌ ഗോവ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ രാത്രി ഒമ്‌ബതിന്‌

Published on 18 March, 2019
പ്രമോദ്‌ സാവന്ത്‌ ഗോവ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ രാത്രി ഒമ്‌ബതിന്‌


പനാജി: ബി.ജെ.പി എം.എല്‍.എ യും ഗോവ സ്‌പീക്കറുമായ പ്രമോദ്‌ സാവന്ത്‌ ഗോവ മുഖ്യമന്ത്രിയാവും. സത്യപ്രതിജ്ഞ ഇന്ന്‌ രാത്രി ഒമ്‌ബതിന്‌ നടക്കുമെന്ന്‌ ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരണപ്പെട്ടതിന്‌ പിന്നാലെ ഭൂരിപക്ഷമില്ലെങ്കിലും അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നതിനിടെയാണ്‌ പ്രമോദ്‌ സാവന്തിനെ നിര്‍ദ്ദേശിക്കുന്നത്‌. ഗോവ ഫോര്‍വേഡ്‌ പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക്‌ പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ സ്‌പീക്കര്‍ പ്രമോദ്‌ സാവന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിച്ചത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക