Image

ഇതാരാ ദുല്‍ക്കറിന്‍റെ ജേഷ്ഠനോ; മമ്മൂക്കയുടെ സ്റ്റൈലിഷ് ലുക്കില്‍ അമ്പരന്ന് ആരാധകര്‍

കല Published on 18 March, 2019
ഇതാരാ ദുല്‍ക്കറിന്‍റെ ജേഷ്ഠനോ; മമ്മൂക്കയുടെ സ്റ്റൈലിഷ് ലുക്കില്‍ അമ്പരന്ന് ആരാധകര്‍

67 വയസുള്ള മനുഷ്യനാണിതെന്ന് ആരെങ്കിലും പറയുമോ. മമ്മൂട്ടിയുടെ പുതിയ ലുക്ക് കാണുമ്പോള്‍ സമകാലീകരെല്ലാം അമ്പരന്ന് മൂക്കത്ത് വിരല്‍വെക്കുകയാണ്. പതിനെട്ടാംപടിയെന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വെച്ചുള്ള മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് പുറത്ത് വന്നതോടെയാണ് ആരാധകര്‍ ആവേശത്തിലായത്. വെള്ളഷര്‍ട്ടിന് പുറത്ത് ബ്ലാക്ക് ഓവര്‍കോട്ടും ധരിച്ച് നീട്ടി വളര്‍ത്തിയ മുടി പിന്നിലേക്ക് കെട്ടിവെച്ച് ഒരു ലോകസഞ്ചാരിയുടെ ലുക്കും ഫീലുമാണ് മമ്മൂട്ടിയുടെ ചിത്രത്തിന്. ചിത്രത്തില്‍ മമ്മൂട്ടിയുടെ തീഷ്ണ സൗന്ദര്യം പങ്കുവെക്കുന്ന ചെറുപ്പമാണ് ചിത്രത്തെ പ്രത്യേകതയുള്ളതാക്കുന്നത്. 
ഇതാര് ദുല്‍ക്കറിന്‍റെ ജേഷ്ഠനോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. ദുല്‍ക്കറിന് ഗ്ലാമറില്‍ മമ്മൂട്ടിയുടെ ഏഴയലത്ത് വരാന്‍ കഴിയില്ല എന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു. എന്തായാലും മലയാളവും കടന്ന് ട്രെന്‍ഡായി മാറിക്കഴിഞ്ഞു പതിനെട്ടാംപടിയെന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക്. 
അതിരപ്പള്ളിയുടെ പശ്ചാത്തലത്തിലേതാണ് ഈ സ്റ്റൈലന്‍ ചിത്രം. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശ്രീനാഥ് എന്‍.ഉണ്ണികൃഷ്ണനാണ് ഈ ചിത്രം പകര്‍ത്തിയത്. 

ഇതാരാ ദുല്‍ക്കറിന്‍റെ ജേഷ്ഠനോ; മമ്മൂക്കയുടെ സ്റ്റൈലിഷ് ലുക്കില്‍ അമ്പരന്ന് ആരാധകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക