Image

സര്‍ ഇത് തെറ്റായി എടുക്കരുത്; മോഹന്‍ലാലിനോട് സൂര്യ; ഹിറ്റായി ലാലേട്ടന്റെ മെഗാ ലൈവ്

Published on 18 March, 2019
സര്‍ ഇത് തെറ്റായി എടുക്കരുത്; മോഹന്‍ലാലിനോട് സൂര്യ; ഹിറ്റായി ലാലേട്ടന്റെ മെഗാ ലൈവ്


സോഷ്യല്‍മീഡിയയില്‍ തരംഗമായി മോഹന്‍ലാലിന്റെ മെഗാ ലൈവ്. ഫേസ്ബുക്കിന്റെ ഹൈദരാബാദ് ഓഫീസില്‍ നിന്ന് ലൂസിഫര്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്കും കുടുംബത്തിനൊപ്പമായിരുന്നു മോഹന്‍ലാലിന്റെ ലൈവ്. തല്‍സമയം തന്നെ പതിനായ്യായിരത്തില്‍ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ലൈവ് ഒരു മണിക്കൂറോളം നീണ്ടു നിന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംവാദം.

പൃഥ്വിരാജ്, ടൊവിനോ, മഞ്ജു വാരിയര്‍, ആന്റണി പെരുമ്പാവൂര്‍, സുചിത്ര മോഹന്‍ലാല്‍ എന്നിവര്‍ ലൈവിന്റെ ഭാഗമായി. തമിഴ് സൂപ്പര്‍ താരം സൂര്യയും ലൈവിന്റെ ഭാഗമായി. കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം സംവാദത്തിനെത്തിയത്. 

നമ്മള്‍ കാണുന്നതായിരിക്കില്ല ചിലപ്പോള്‍ സത്യം. അതിന്റെ നേര്‍ക്കാഴ്ചയാകും ലൂസിഫറെന്ന് പൃഥ്വിരാജ് ലൈവില്‍ പറഞ്ഞു. സ്റ്റീഫന്‍ നെടുമ്പള്ളിയ്ക്ക് ഒരെല്ല് കൂടുതലായിരിക്കുമെന്ന് ലാലേട്ടനും ചിരിച്ചു കൊണ്ട് സമ്മതിച്ചു.

'എന്നാച്ച് കണ്ണാടിയെല്ലാം..' കണ്ണാടിയിട്ട് ലൈവിലെത്തിയ സൂര്യയോട് മോഹന്‍ലാല്‍ അമ്പരപ്പോടെ ചോദിച്ചു. സാര്‍ ഷൂട്ടിങ്ങിനിടെ കണ്ണിന് ചെറിയ പരുക്ക് പറ്റി അതാണ് കണ്ണാടി വച്ചുവന്നത്. തെറ്റായി എടുക്കരുത് സാര്‍. സൂര്യ പറഞ്ഞു. പിന്നീട് മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങളും സൂര്യ ലൈവില്‍ പങ്കുവച്ചു. ക്യാമറയ്ക്ക് മുന്നിലാണ് അഭിനയിക്കുന്നതെന്ന് ഒരിക്കലും ലാല്‍ സാറിന്റെ അഭിനയം കണ്ടാല്‍ തോന്നില്ല. ഞങ്ങളൊരുമിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തില്‍. ആദ്യം ഷൂട്ട് ചെയ്ത സീന്‍ അദ്ദേഹത്തിന് ഞാന്‍ സല്യൂട്ട് നല്‍കുന്ന ഷോട്ടാണ്. അതില്‍ പരം മറ്റെന്താണ് എനിക്ക് വേണ്ടത്. ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ആഗസ്റ്റ് 15ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സൂര്യ വ്യക്തമാക്കി. സൂര്യയുമായുള്ള ലൈവ് അവസാനിക്കുമ്പോള്‍ ലാലേട്ടന്റെ സ്‌നേഹത്തോടെയുള്ള ഉപദേശം.' സൂര്യ.. കണ്ണേ പാത്തിടുങ്കേ..' അതിനൊപ്പം വശ്യമായ പുഞ്ചിരിയും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക