Image

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന മമ്മൂക്ക, പതിനെട്ടാംപടിയിലെ മാസ് ലുക്കില്‍ ഞെട്ടി ആരാധകര്‍

Published on 18 March, 2019
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന മമ്മൂക്ക, പതിനെട്ടാംപടിയിലെ മാസ് ലുക്കില്‍ ഞെട്ടി ആരാധകര്‍


പലരും ചോദിച്ചിട്ടുള്ളതാണ് മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യ രഹസ്യം. പ്രായം കൂടുമ്പോള്‍ മമ്മൂക്കയുടെ സൗന്ദര്യം കൂടി വരികയാണെന്നാണ് ഏവരും പറയുന്നത്. ഇപ്പോള്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട പുതിയ ഒരു ചിത്രവും ഇപ്പോള്‍ വാലിയ ഹിറ്റായിരിക്കുകയാണ്. പതിനെട്ടാം പടി എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ഈ ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രോളുകളിലും ലുക്ക് തരംഗമാവുകയാണ്. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് ഒരേ സമയം പുരോഗമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക