Image

നെതര്‍ലന്‍ഡില്‍ വെടിവെപ്പ്: മൂന്നുപേര്‍ മരിച്ചു; ഭീകരാക്രമണമെന്ന് സംശയം

Published on 18 March, 2019
നെതര്‍ലന്‍ഡില്‍ വെടിവെപ്പ്: മൂന്നുപേര്‍ മരിച്ചു; ഭീകരാക്രമണമെന്ന് സംശയം
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡിലെ യൂട്രെച്ച് നഗരത്തില്‍ തോക്കുധാരി ട്രാമിനുള്ളില്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വെടിവെപ്പ് നടത്തിയശേഷം തോക്കുധാരി കടന്നുകളഞ്ഞു. 

വെടിവെപ്പ് നടന്ന സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെന്നും യൂട്രെച്ച് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് ട്രാം സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. വെടിവെപ്പ് നടന്ന ട്രാമിന് ചുറ്റും പോലീസലിനെ വിന്യസിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക