Image

നടുറോഡില്‍ തല്ലുണ്ടാക്കിയ നടന്‍ സുധീറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

Published on 19 March, 2019
നടുറോഡില്‍ തല്ലുണ്ടാക്കിയ നടന്‍ സുധീറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു
ആലപ്പുഴ: കാറിന്‍റെ ഡോര്‍ ദേഹത്ത്‌ തട്ടിയത്‌ ചോദ്യം ചെയ്‌ത നാട്ടുകാരന്‌ സിനിമാ നടന്‍റെയും കൂട്ടുകാരന്‍റെയും മര്‍ദ്ദനം. ആലപ്പുഴ എസ്‌എല്‍ പുരത്ത്‌ വെച്ചാണ്‌ നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്‌തത്‌.

ബാറിന്‌ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ അക്രമത്തിലേക്ക്‌ നയിച്ചത്‌. സംഘര്‍ഷത്തിനിടയില്‍ നാട്ടുകാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്‌. മദ്യലഹരിയിലാണ്‌ സുധീര്‍ സുഹൃത്തുക്കളും അക്രമത്തിന്‌ നേതൃത്വം നല്‍കിയതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.

കാറിന്‍റെ വാതില്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്ന പഴയതോപ്പ്‌ സ്വദേശിയായ അനുപിന്‍റെ ദേഹത്ത്‌ തട്ടി. ഇത്‌ ചോദ്യം ചെയ്‌തപ്പോള്‍ ആദ്യം വാക്കേറ്റവും പിന്നീട്‌ സംഘട്ടനവും ആവുകയായിരുന്നു.
സുധീറിന്‍റെ സുഹൃത്തുക്കളാണ്‌ ആദ്യം അനൂപിനെ അക്രമിച്ചത്‌.പിന്നീട്‌ കാറില്‍ നിന്ന്‌ പുറത്തിറങ്ങിയ സുധീര്‍ അനൂപിനെ സിനിമാ സ്‌റ്റൈലില്‍ ചവിട്ടി വീഴ്‌ത്തി. ഇത്‌ ചോദ്യം ചെയ്‌തതതിനാണ്‌ എസ്‌എല്‍ പുരം അറയ്‌ക്കല്‍ ഹരീഷിനേയും നടനും സംഘവും വളഞ്ഞിട്ട്‌ മര്‍ദ്ദിച്ചത്‌. ഇതേ തുടര്‍ന്ന്‌ അക്രമം കണ്ടു നിന്ന നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു.

സംഘര്‍ഷത്തില്‍ ഹരീഷിന്‍റെ മൂക്കിന്‍റെ പാലത്തിന്‌ ഒടിവും കണ്ണിന്‌ പരിക്കുമേറ്റു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനേ തുടര്‍ന്ന്‌ മരാരിക്കുളം പോലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ പോലീസ്‌ എത്തിയാണ്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക