Image

തെരഞ്ഞെടുപ്പ്‌ ജയിക്കാന്‍ തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട്‌ തങ്ങള്‍ക്ക്‌ വേണ്ടെന്ന്‌ ലീഗ്‌

Published on 19 March, 2019
തെരഞ്ഞെടുപ്പ്‌ ജയിക്കാന്‍ തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട്‌ തങ്ങള്‍ക്ക്‌ വേണ്ടെന്ന്‌ ലീഗ്‌

മലപ്പുറം: തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട്‌ ലീഗിന്‌ വേണ്ടെന്ന്‌ മുസ്ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍. കോണ്‍ഗ്രസ്‌ പാരമ്പര്യം പറഞ്ഞു പൊന്നാനിയില്‍ കോണ്‍ഗ്രസുകാരെ കബളിപ്പിക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോകില്ലെന്ന്‌ രമേശ്‌ ചെന്നിത്തലയും പറഞ്ഞു.

പൊന്നാനി പാര്‍ലമെന്റ്‌ മണ്ഡലം യു.ഡി.എഫ്‌ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.പഴയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കൂടിയായ പി.വി അന്‍വറിനെ എന്തു വില കൊടുത്തും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്‌ തന്നെ മുന്നില്‍ നില്‍ക്കുമെന്നാണ്‌ വിവിധ നേതാക്കള്‍ പ്രഖ്യാപിച്ചത്‌.

വി.ടി ബല്‍റാം, സി.പി ജോണ്‍, ആര്യാടന്‍ മുഹമ്മദ്‌ തുടങ്ങി വിവിധ നേതാക്കള്‍ പങ്കെടുത്തു. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവേശകരമായ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായ കണ്‍വെന്‍ഷന്‍, യു.ഡി.എഫ്‌ ക്യാമ്പിന്‌ ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു.

യു.ഡി.എഫ്‌ ക്യാമ്പിന്‌ അക്ഷരാര്‍ത്ഥത്തില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായിരുന്നു പൊന്നാനി മണ്ഡലം കണ്‍വെന്‍ഷന്‍. മുഖ്യപ്രഭാഷണം നടത്തിയ രമേശ്‌ ചെന്നിത്തല, എല്‍.ഡി.എഫ്‌ നെതിരെ രൂക്ഷ വിമര്‍ശനമാണ്‌ ഉന്നയിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക