Image

ടി.പി വധക്കേസില്‍ തനിക്ക്‌ പങ്കില്ല; `കൊലയാളി'പരാമര്‍ശത്തില്‍ ആര്‍.എം.പി നേതാക്കള്‍ക്കെതിരെ നടപടിക്കൊരുങ്ങി പി.ജയരാജന്‍

Published on 19 March, 2019
ടി.പി വധക്കേസില്‍ തനിക്ക്‌ പങ്കില്ല; `കൊലയാളി'പരാമര്‍ശത്തില്‍ ആര്‍.എം.പി നേതാക്കള്‍ക്കെതിരെ നടപടിക്കൊരുങ്ങി പി.ജയരാജന്‍


വടകര: ആര്‍.എം.പി നേതാക്കള്‍ക്കെതിരെ നടപടിക്കൊരുങ്ങി പി.ജയരാജന്‍. വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ്‌ വടകര മണ്ഡലം എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കൂടിയായ പി. ജയരാജന്‍ നിയമനടപടിക്കൊരുങ്ങുന്നത്‌.

കോഴിക്കോട്‌ ആര്‍.എം.പി യോഗത്തിന്‌ ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പി.ജയരാജന്‍ `കൊലയാളി'യാണെന്ന്‌ കെ.കെ രമ പറഞ്ഞത്‌ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്‌താവനയാണെന്നാണ്‌ പി.ജയരാജന്റെ ആരോപണം.

ആര്‍. എം.പി നേതാക്കളായ കെ.കെ രമ, എന്‍.വേണു, പി.കുമാരന്‍കുട്ടി എന്നിവര്‍ക്ക്‌ വക്കീല്‍നോട്ടീസും അയച്ചിട്ടുണ്ട്‌.


ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തനിക്ക്‌ ഒരു പങ്കില്ലെന്നും ആരോപണം പിന്‍വലിച്ച്‌ അഞ്ച്‌ ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്ന്‌ വക്കീല്‍നോട്ടീസില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക