Image

കേന്ദ്രം നല്‍കിയ 2000 രൂപ യോഗി ആദിത്യനാഥിന്‌ നല്‍കി കര്‍ഷകന്റെ പ്രതിഷേധം

Published on 19 March, 2019
കേന്ദ്രം നല്‍കിയ 2000 രൂപ യോഗി ആദിത്യനാഥിന്‌ നല്‍കി കര്‍ഷകന്റെ പ്രതിഷേധം

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി വഴി ലഭിച്ച 2000 രൂപ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‌ നല്‍കി ആഗ്രയിലെ കര്‍ഷകന്റെ പ്രതിഷേധം. കടക്കെണിയിലായ തന്നെ സഹായിക്കാത്ത മുഖ്യമന്ത്രിക്ക്‌ ഈ തുക അയച്ചിട്ടുണ്ടെന്നാണ്‌ കര്‍ഷകനായ പ്രദീപ്‌ ശര്‍മ്മ പറഞ്ഞത്‌.

തന്നെ സഹായിക്കാന്‍ കഴിയില്ലെങ്കില്‍ `സ്വയം മരിക്കാനുള്ള അനുവാദമെങ്കിലും യോഗി നല്‍കണം' എന്നാണ്‌ അദ്ദേഹം ആവശ്യപ്പെടുന്നത്‌. 35 ലക്ഷത്തിന്റെ കടബാധ്യത തനിക്കുണ്ടെന്നും ഉരുളക്കിഴങ്ങ്‌ കര്‍ഷകനായ പ്രദീപ്‌ പറഞ്ഞു.

കുടുംബത്തോടൊപ്പം വാടക വീട്ടിലാണ്‌ താമസിക്കുന്നത്‌. വീട്ടുചിലവുകള്‍ കണ്ടെത്താന്‍ തന്നെ ബുദ്ധിമുട്ടുകയാണ്‌. 2016ല്‍ കൃഷി നാശം വന്നശേഷം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാറിനും കത്തെഴുതി. എന്നാല്‍ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്‌.

`കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കേന്ദ്രകൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിനെ കാണാന്‍ ഞാന്‍ ദല്‍ഹിയില്‍ പോയിരുന്നു. പക്ഷേ അവിടെ നിന്നും വെറുംകയ്യോടെയാണ്‌ മടങ്ങിയത്‌. ' അദ്ദേഹം പറയുന്നു.

2015ല്‍ കടബാധ്യതയുള്ള തന്റെ അമ്മാവന്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെന്നും അദ്ദേഹം പറയുന്നു.

`750 കിലോഗ്രാം ഉള്ളിയാണ്‌ ഈ സീസണില്‍ ഞാനുണ്ടാക്കിയത്‌. എന്നാല്‍ കിലോയ്‌ക്ക്‌ ഒരു രൂപയാണ്‌ നിപദ്‌ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഈയാഴ്‌ച പറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക