Image

റോബര്‍ട്ട് വദ്രയെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി; മാര്‍ച്ച്‌ 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

Published on 19 March, 2019
റോബര്‍ട്ട് വദ്രയെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി; മാര്‍ച്ച്‌ 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

ദില്ലി: സാമ്ബത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വദ്രയെ ഈ മാസം 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി പട്യാല ഹൗസ് കോടതി. വദ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ അറസ്റ്റ് കോടതി വിലക്കി.

ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ദില്ലി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയത്.

കേസില്‍ റോബര്‍ട്ട വദ്രയെയും അമ്മയേയും ജയ്പ്പൂരില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബിക്കാനീറില്‍ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബര്‍ട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തത്.

Join WhatsApp News
Tom abraham 2019-03-19 11:25:01

Let them arrest both vadra and Priyanka because both are beneficieries. ! This will help Congress WIN.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക