Image

കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയത്തിന്‌ ഒക്ടോബര്‍ വരെ കാലാവധി

Published on 19 March, 2019
  കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയത്തിന്‌ ഒക്ടോബര്‍ വരെ കാലാവധി

തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയത്തിന്‌ ഒക്ടോബര്‍ പതിനൊന്ന്‌ വരെ കാലാവധിയുണ്ടെന്നും മുന്‍ വര്‍ഷത്തെ ഉത്തരവ്‌ നിലവിലുണ്ടെന്നും ചീഫ്‌ സെക്രട്ടറി. കര്‍ഷക വായ്‌പകള്‍ക്കായുള്ള മൊറട്ടോറിയം നടപടികള്‍ വൈകിയതിനെതിരെ കൃഷിമന്ത്രി വി. എസ്‌ സുനില്‍ കുമാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ്‌ ചീഫ്‌ സെക്രട്ടറിയും രംഗത്തെത്തിയത്‌.

48 മണിക്കൂറിനുള്ളില്‍ ഉത്തരവ്‌ ഇറങ്ങേണ്ടതാണ്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ അന്വേഷിക്കണം. കൃഷി വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി രത്തന്‍ ഘേല്‍ക്കറുടെ ഉത്തരവ്‌ 7-3-2018 ന്‌ തന്നെ ഇറങ്ങി. അതിനു ശേഷം എന്താണ്‌ സംഭവിച്ചതെന്ന്‌ അന്വേഷിച്ച്‌ മാത്രമേ അറിയാന്‍ സാധിക്കൂ.

മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങളില്‍ ഉത്തരവിറക്കേണ്ടത്‌ ചീഫ്‌ സെക്രട്ടറിയാണ്‌. കര്‍ഷകര്‍ക്കോ മൊറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ഗുണഭോക്താക്കള്‍ക്കോ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലയെന്നും മന്ത്രി പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക