Image

കര്‍ണാടകയില്‍ നാല്‌ നില കെട്ടിടം തകര്‍ന്നു വീണ്‌ രണ്ട്‌ മരണം, 40 പേര്‍ കുടുങ്ങി കിടക്കുന്നു

Published on 19 March, 2019
കര്‍ണാടകയില്‍ നാല്‌ നില കെട്ടിടം തകര്‍ന്നു വീണ്‌ രണ്ട്‌ മരണം, 40 പേര്‍ കുടുങ്ങി കിടക്കുന്നു


കര്‍ണാടകയിലെ കുമരേശ്വര്‍ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാല്‌ നില കെട്ടിടം തകര്‍ന്നു വീണ്‌ രണ്ട്‌ പേര്‍ മരിച്ചു. അപകടത്തില്‍ ആറ്‌ പേര്‍ക്ക്‌ പരിക്കേറ്റതായും നിര്‍മാണത്തൊഴിലാളികളടക്കം 40-ഓളംആളുകള്‍ കെട്ടിടത്തിനകത്ത്‌ കുടുങ്ങിക്കിടക്കുന്നതായും കരുതുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.

രണ്ട്‌ വര്‍ഷത്തോളമായി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മൂന്നാം നിലയിലെ പണികള്‍ നടന്നുകൊണ്ടിരിക്കെയാണ്‌ അപകടം സംഭവിച്ചത്‌. കെട്ടിടത്തിന്റെ ആദ്യ രണ്ട്‌ നിലകളിലായി 60ഓളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അപകടം നടക്കുമ്പോള്‍ കടകളില്‍ 70 ഓളം ആളുകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

അപകടത്തില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി ഞെട്ടല്‍ രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക