Image

റോഷന്‍ ആന്‍ഡ്രൂസിനെതിരായ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം: കള്ള കേസിനു ശ്രമമെന്ന് ആല്‍വിന്റെ കുടുംബം

Published on 19 March, 2019
റോഷന്‍ ആന്‍ഡ്രൂസിനെതിരായ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം: കള്ള കേസിനു ശ്രമമെന്ന് ആല്‍വിന്റെ കുടുംബം

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരായ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ കുടുംബം.  ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന കേസില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കളെ ഉപയോഗിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. എന്നാല്‍ കേസുമായി മുന്നോട്ടു പോകുകാണെന്നു ഇവര്‍ വ്യക്തമാക്കി.

നിര്‍മ്മാതാക്കളുടെ സംഘടന റോഷന്‍ ആന്‍ഡ്രൂസിനു വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ഉയര്‍ന്നിരിക്കുന്നത്. റോഷനും സിനിമയിലെ സുഹൃത്തുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഒത്തു തീര്‍പ്പിനു വഴങ്ങാത്ത സാഹചര്യത്തില്‍ മകനെ കള്ളക്കേസിന്‍ കുടുക്കാനുള്ള ശ്രമവും ഉണ്ടെന്നു കുടുംബം ആരോപിക്കുന്നു. ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് റോഷന്റെ നിലപാട്.

റോഷന്‍ ആന്‍ഡ്രൂസ് കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് നവാസിനൊപ്പം വീട്ടില്‍ കയറിവന്ന് ഭീഷണിപ്പെടുത്തിയെന്നും, അതിനു വഴങ്ങാതെ വന്നതോടെ പുറത്ത് കാത്തിരുന്ന പതിനഞ്ചോളം വരുന്ന  സംഘം വീട്ടിനുള്ളില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് ആല്‍വിന്‍ പരാതിയില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക