Image

കെ.കെ രമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കി സി.പി.എം

Published on 20 March, 2019
കെ.കെ രമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കി സി.പി.എം


വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി പി.ജയരാജനെ കൊലയാളിയെന്നു വിശേഷിപ്പിച്ചു വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ആര്‍എംപി നേതാവ്‌ കെ.കെ.രമ ശ്രമിച്ചെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കും സിപിഎം പരാതി നല്‍കി.

മാതൃകാ പെരുമാറ്റചട്ട പ്രകാരം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.

ഗൂഢാലോചന ആരോപിച്ച്‌ രണ്ട്‌ കേസുകളില്‍ ബോധപൂര്‍വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു ജയരാജന്‍ പ്രതിയായത്‌. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്നു കോടതി കണ്ടെത്തിയിട്ടില്ല.

മാര്‍ച്ച്‌ 17ന്‌ രമ നടത്തിയ പ്രസ്‌താവന തികച്ചും ദുരുപധിഷ്‌ഠ്വവും ജയരാജന്‌ അപമാനകരവുമാണ്‌. അതിനാല്‍ അവര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന്‌ അവരെ വിലക്കണമെന്നും കോടിയേരി പരാതിയില്‍ ആവശ്യപ്പെട്ടു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക