Image

സുമലതയുടെയും നിഖിലിന്റെയും സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത് ദൂരദര്‍ശന് നിര്‍ദേശം

Published on 20 March, 2019
സുമലതയുടെയും നിഖിലിന്റെയും സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത് ദൂരദര്‍ശന് നിര്‍ദേശം

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ ഇക്കുറി താരപോരാട്ടമാണ് നടക്കുന്നത്. കന്നട സിനിമാലോകത്ത് തിളങ്ങിവരുന്ന നടന്‍ നിഖില്‍ ഗൗഡയും മുതിര്‍ന്ന നടി സുമലതയുമാണ് സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മാണ്ഡ്യ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മണ്ഡലത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ ദൂരദര്‍ശനില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് റിട്ടേണിങ് ഓഫീസര്‍ എന്‍. മഞ്ജുശ്രീ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, സ്വകാര്യ ടി.വി ചാനലുകളില്‍ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ബാധകമല്ലെന്നും റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 18നാണ് മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മുന്‍ മന്ത്രിയും അന്തരിച്ച നടനുമായ അംബരീഷിന്റെ ഭാര്യയാണ് സുമലത. അംബരീഷിനോടുള്ള സ്‌നേഹം ജനങ്ങള്‍ തനിക്കും പകര്‍ന്നു നല്‍കുമെന്നാണ് സുമതലയുടെ പ്രതീക്ഷ. സുമലതയെ ബി.ജെ.പി പിന്തുണക്കുമെന്ന് കരുതുന്നു. കൂടാതെ മാണ്ഡ്യ സീറ്റ് ജെ.ഡി.എസിന് നല്‍കിയതില്‍ പ്രതിഷേധമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളും സുമലതക്ക് പരസ്യ പിന്തുണ നല്‍കിയിട്ടുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, കമല്‍ഹാസന്‍, രജനീകാന്ത് എന്നീ താരങ്ങളും സുമലതയ്ക്ക്
പിന്തുണ നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക