Image

മോദിയുടെ സര്‍വകലാശാല ബിരുദം ആരും കണ്ടിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

Published on 20 March, 2019
മോദിയുടെ സര്‍വകലാശാല ബിരുദം ആരും കണ്ടിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസയോഗ്യത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ സര്‍വകലാശാല ബിരുദം ആരും കണ്ടിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ബിരുദത്തിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇംഫാലില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു രാഹുല്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച്‌ പരാമര്‍ശിച്ചത്.

പി.എം.ഒ (പ്രധാനമന്ത്രിയുടെ ഓഫീസ്) ഇപ്പോള്‍ പബ്ലിസിറ്റി മിനിസ്റ്ററുടെ ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിഹസിച്ച രാഹുല്‍ ഗാന്ധി സാംസ്കാരിക അധിനിവേശത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ ഓരോ മേഖലയിലെ ഒരോ ഗ്രാമങ്ങള്‍ക്കും സ്വതന്ത്രമായ ഒരു സാംസ്കാരമുണ്ട്. ആ സാംസ്കാരത്തേയും വിശ്വാസങ്ങളേയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസ് നയം. ഇന്ത്യയിലിപ്പോള്‍ ആര്‍എസ്‌എസ്-ബിജെപിയും ചേര്‍ന്ന് ഒരൊറ്റ ആശയം അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക