Image

ഫിലാഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാലധ്യാനം മാര്‍ച്ച് 29, 30 തിയതികളില്‍

ജോസ് മാളേയ്ക്കല്‍ Published on 20 March, 2019
ഫിലാഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാലധ്യാനം മാര്‍ച്ച് 29, 30 തിയതികളില്‍
ഫിലാഡല്‍ഫിയ: സെന്റ് ജൂഡ് മലങ്കരകത്തോലിക്കാ ഇടവകയില്‍ നോമ്പുകാലത്തിനൊêക്കമായി വാര്‍ഷികധ്യാനം നടത്തുന്നു. മാര്‍ച്ച് 29 വെള്ളി, 30 ശനി എന്നീ രണ്ടുദിവസങ്ങളിലായിട്ടാണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ധ്യാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് റവ. ഫാ. മാത്യു തുണ്ടിയില്‍, ഡോ. റെയ്മണ്ടോ അന്റോയിന്‍, ഡോ. സിസ്റ്റര്‍ ജോസ്‌ലിന്‍ എടത്തില്‍ എന്നിവരാണ്. മുതിര്‍ന്നവര്‍ക്കും, മലയാളം മനസിലാവുന്ന യുവജനങ്ങള്‍çം മലയാളത്തിലൂള്ള ധ്യാനം ഫാ. തുണ്ടിയിലും, ഇംഗ്ലീഷിലുള്ള യുവജനധ്യാനം ഡോ. റെയ്മണ്ടോയും നയിക്കും. സണ്ടേസ്കൂള്‍ æട്ടികള്‍çള്ള ധ്യാനം നല്‍æന്നത് സിസ്റ്റര്‍ ഡോ. ജോസ്‌ലിന്‍ എടത്തില്‍ ആയിരിക്കും.
 
മാര്‍ച്ച് 29 വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചരമണിക്ക് ആരംഭിക്കുന്ന ധ്യാനം ഒന്‍പതുമണിക്ക് അവസാനിക്കും. മാര്‍ച്ച് 30 ശനിയാഴ്ച്ച രാവിലെ ഒന്‍പതുമണിക്കാരംഭിച്ച് വൈകിട്ട് ആറുമണിക്ക് സമാപിക്കും. വചനസന്ദേശം, വി. æര്‍ബാന, ദിവ്യകാരുണ്യ ആരാധന, ജപമാലപ്രാര്‍ത്ഥന, വി. കുരിശിന്റെ വഴി എന്നിവയാണ് ധ്യാനദിവസങ്ങളിലെ ശുശ്രൂഷകള്‍.

ധ്യാനത്തില്‍ പങ്കെടുത്ത് നോമ്പിന്റെ ചൈതന്യവും, അëഗ്രഹവും പ്രാപിപ്പാന്‍ എല്ലാവരെയും ഇടവകവികാരി റവ. ഡോ. സജി മുക്കൂട്ട്, ദേവാലയകമ്മിറ്റി എന്നിവര്‍ ക്ഷണിക്കുന്നു. ഫിലിപ് (ബിജു) ജോണ്‍ അറിയിച്ചതാണീ വിവരങ്ങള്‍.

ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്:  റവ. ഡോ. സജി മുക്കൂട്ട്, വികാരി 917 673 5318, ജോണ്‍ എടത്തില്‍, സെക്രട്ടറി 267 738 5233


Join WhatsApp News
ഇവിടെ നോമ്പും ധ്യാനവും 2019-03-21 05:33:16
ഇവിടെ നോമ്പ് ഉപവാസം അങ്ങനെ പല വിദം തരികിട  ട്രിക്ക്സ്  വിശ്വാസികളെ പിടിച്ചു നിര്‍ത്താന്‍ 
നാട്ടില്‍ കന്യകമാര്‍ തെരുവില്‍, അവരെ സഭയില്‍ നിന്ന് പുറത്തു ചാടിക്കല്‍, ബിഷപ്പ് കര്‍ദിനാളിനെ കുടുക്കള്‍ , കള്ള കേസുകള്‍ പീഡകനെ പരിസുദ്ദന്‍ ആക്കുന്ന വിശ്വാസികള്‍ - എന്തൊരു വിശ്വാസം.
എല്ലാം സ്നേഹവാന്‍ യേശുവിന്‍റെ സഭയില്‍ -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക