Image

അസ്വാഭാവിക സാഹചര്യത്തില്‍ ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടി; ചോദ്യം ചെയ്ത വനിത പോലീസിന് മര്‍ദ്ദനം

Published on 20 March, 2019
അസ്വാഭാവിക സാഹചര്യത്തില്‍ ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടി; ചോദ്യം ചെയ്ത വനിത പോലീസിന് മര്‍ദ്ദനം


നെടുമങ്ങാട് : കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ കൂട്ടുകാരോടൊപ്പം കണ്ട വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച വനിതാപോലീസിനും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. കെഎസ്.ആര്‍.ടി.സി ജീവനക്കാരായ കെ.എസ്.ബൈജു, ജെ.സിയാദ് എന്നിവര്‍ നെടുമങ്ങാട് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.

ബൈജുവിന്റെ ഇടതു കണ്ണിനും നെഞ്ചിനും പരിക്കേറ്റു. വനിതാപോലീസുകാരി സീനത്തിനും മര്‍ദ്ദനമേറ്റു. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ എട്ട് പേരുടെ മൊബൈല്‍ ഫോണുകള്‍ എറിഞ്ഞു പൊട്ടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.30നായിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്ന സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശിയും സ്വകാര്യ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ല്!ത്താഫ്, ഒപ്പമുണ്ടായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ പിന്നീട് വിട്ടയച്ചു. 

വനിതാ പോലീസിനെ ആക്രമിക്കുന്നതു കണ്ട് അവരെ രക്ഷിക്കാനെത്തിയപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അക്രമിസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. അരമണിക്കൂറോളം സംഘം ഡിപ്പോയ്ക്കുള്ളില്‍ അക്രമം നടത്തി.  ഉച്ചയോടെ ഡിപ്പോയിലെത്തിയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും ഇവിടെ നിന്നും പോയില്ല. 

ഇതിനിടെ ആണ്‍കുട്ടികളുമായി. അസ്വാഭിവകമായ സാഹചര്യത്തില്‍ കാണാനിടയായതിനാല്‍ ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സീനത്ത് സമീപിച്ച് വിവരങ്ങള്‍ ചോദിച്ചറിയാന്‍ കലാശിച്ചത്. സീനത്തും വിദ്യാര്‍ത്ഥിനിയും തമ്മില്‍ തര്‍ക്കമായതോടെ തടിച്ചു കൂടിയ യൂണിഫോമണിഞ്ഞ ആണ്‍കുട്ടികള്‍ പൊലീസുകാരിയുടെ മൊബൈല്‍ തട്ടിപ്പറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക