Image

മാസായി ലൂസിഫറെത്തി. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വരവ് ആഘോഷമാക്കി ലൂസിഫര്‍

കല Published on 20 March, 2019
മാസായി ലൂസിഫറെത്തി. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വരവ് ആഘോഷമാക്കി ലൂസിഫര്‍

പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് ലൂസിഫറിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആദ്യ സംവിധാന സംരംഭത്തിന്‍റെ ആദ്യ വിഷ്വലുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വി. ലൂസിഫറിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യുമ്പോള്‍ മലയാള സിനിമ കണ്ട ഏറ്റവും മാസ് ചിത്രത്തിന്‍റെ വിഷ്വലുകളാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ മാസ് ലുക്ക് പ്രേക്ഷകര്‍ക്ക് ആവേശമായി എന്നു തന്നെ  പറയണം. 
മഞ്ജുവാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി  നീണ്ട താരനിരയെയും വമ്പന്‍ ക്യാന്‍വാസിനെയും ഒത്തിണക്കി വന്‍ ഇമേജുമായിട്ടാണ് ലൂസിഫറിന്‍റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളുടെ മുന്നോടിയായി പ്രകമ്പനം കൊള്ളിക്കുന്ന സ്വീക്കന്‍സുകളുടെ കട്ടുകളാണ് ട്രെയിലറില്‍ നിറയെ കാണാന്‍ കഴിയുക. അങ്ങിങ്ങായി ചില പഞ്ച് ഡയലോഗുകളുമുണ്ട്. 
ഒരു ക്ലീന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രമാണ് പൃഥ്വി ഒരുക്കിയിരിക്കുന്നത് എന്ന് ചിത്രത്തിന്‍റെ ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു. രാംദാസ് എന്ന രാഷ്ട്രീയ തലവന്‍റെ മരണം. പിന്നെ പോരടിക്കുന്ന പിന്‍ഗാമികള്‍. അരക്ഷിതമാകുന്ന കേരളം. അവിടേക്ക് രക്ഷകനായി എത്തുന്ന സ്റ്റീഫന്‍ നെടുമ്പള്ളി. ഇതാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന ട്രെയിലര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക