Image

സ്വിമ്മിംഗ് ഡ്രസ്സില്‍ അനാര്‍ക്കലി മരിക്കാര്‍; വിമര്‍ശനവുമായി ആങ്ങളമാര്‍ രംഗത്ത്

കല Published on 20 March, 2019
സ്വിമ്മിംഗ് ഡ്രസ്സില്‍ അനാര്‍ക്കലി മരിക്കാര്‍; വിമര്‍ശനവുമായി ആങ്ങളമാര്‍ രംഗത്ത്

ആനന്ദം സിനിമയിലെ തൊട്ടാവാടി പെണ്‍കുട്ടിയില്‍ നിന്ന് സ്വിമ്മിംഗ് ഡ്രൈസുമായി പൂളില്‍ നില്‍ക്കുന്ന ഹോട്ട് ചിത്രവുമായി എത്തിയ അനാര്‍ക്കലി മരയ്ക്കാര്‍ സകലരെയും ഞെട്ടിച്ചിരിക്കുന്നു. നീന്തല്‍കുളത്തില്‍ സ്വിംസ്യൂട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രവുമായി അനാര്‍ക്കലി എത്തിയപ്പോള്‍ സിനിമാ ലോകവും അമ്പരന്നിരിക്കുന്നു. അനാല്‍ക്കലി ഇത്രയ്ക്ക് മോഡേണാണോ എന്നാണ് പലരുടെയും ചോദ്യം. ചിത്രം കൂടുതല്‍ ബോള്‍ഡായ അനാര്‍ക്കലിയെ കാട്ടിത്തരുന്നു എന്നും സിനിമാ ലോകം പ്രതികരിച്ചു. 
എന്നാല്‍ ഫേസ്ബുക്കിലെ മൗലീകവാദികളായ ആങ്ങളമാര്‍ക്ക് അനാര്‍ക്കലി ഇനി നരകത്തില്‍ പോകുമെന്നാണ് പേടി. ഇങ്ങനെയൊക്കെ ചെയ്യാമോ, തുണിയുടുത്ത് കൂടേ പെണ്ണേ എന്നൊക്കെയുള്ള വേവലാതിയുമായി ആങ്ങളമാര്‍ തകര്‍ക്കുകയാണ് ഫേസ്ബുക്കില്‍. അനാര്‍ക്കലിയുടെ ചിത്രം കടന്നുപോയി എന്ന വിമര്‍ശനം നടത്തുന്നവരും കുറവല്ല. 
എന്തായാലും ചലച്ചിത്ര ലോകത്ത് ട്രെന്‍ഡിംഗായി കഴിഞ്ഞിരിക്കുന്നു അനാര്‍ക്കലിയുടെ പുതിയ ചിത്രം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക