Image

റവ.ഡോ. സജു മാത്യുവിനു യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം ഗ്ലോബല്‍ പുരസ്കാരം

Published on 20 March, 2019
റവ.ഡോ. സജു മാത്യുവിനു യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം ഗ്ലോബല്‍ പുരസ്കാരം
തിരുവല്ല: വ്യത്യസ്ത മേഖലകളിലെ പ്രവര്‍ത്തനങ്ങളെ മാനിച്ച് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ (യു.ആര്‍.എഫ്) ഗ്ലോബല്‍ പുരസ്കാരം റവ.ഡോ. സജു മാത്യുവിന് ലഭിച്ചു.

പൗരോഹിത്യത്തോടൊപ്പം വിവിധ സഭകളോടു ചേര്‍ന്നു നിന്ന് സമൂഹത്തിന്റെ നന്മയ്ക്കായി വ്യത്യസ്തമായി കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനു
യു.ആര്‍.എഫിന്റെ 2019ലെ അജീവനാന്ത ബഹുമതിക്കും റവ. സജു മാത്യു അര്‍ഹനായി.

വൈദീകവൃത്തിയോടൊപ്പം മാജിക്, കള്ളിമുള്‍ച്ചെടികളുടെ അപൂര്‍വ ശേഖരങ്ങള്‍, അക്ഷരങ്ങള്‍കൊണ്ടുള്ള ചിത്രരചന, കവര്‍ ഡിസൈനിംഗ് തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് റവ. സജു മാത്യു.

മാജിക്കിലെ പരമോന്നത പുരസ്കാരമായ മെര്‍ലിന്‍ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റിയില്‍ നിന്നും പുരസ്കാരം, അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് എന്നിവ നേടി. യു.ആര്‍.എഫിന്റെ ഗ്ലോബല്‍ പുരസ്കാരം ലഭിക്കുന്ന പ്രഥമ വൈദീകനാണ്.

പത്തനാപുരം ചാച്ചിപ്പുന്ന നെല്ലിക്കല്‍ മത്തായി ജോണ്‍  സൂസന്ന ദമ്പതികളുടെ മകനാണ്. നിരണം യെരുശലേം മാര്‍ത്തോമാ ഇടവക വികാരിയാണ്. കുമ്പനാട് കാറ്റാണിശ്ശേരില്‍ ബിന്‍സിയാണ് ഭാര്യ. മക്കള്‍: ജോയല്‍, ജുവാനാ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക