Image

പന്ത്രണ്ട്കാരനായ ഇന്ത്യന്‍ പിയാനിസ്റ്റിന് 1 മില്യണ്‍ ഡോളര്‍ അവാര്‍ഡ്

പി.പി. ചെറിയാന്‍ Published on 21 March, 2019
പന്ത്രണ്ട്കാരനായ ഇന്ത്യന്‍ പിയാനിസ്റ്റിന് 1 മില്യണ്‍ ഡോളര്‍ അവാര്‍ഡ്
സി.ബി.എസ്. ടാലന്റ് ഷോയില്‍  ദി വേള്‍ഡസ് ബെസ്റ്റ് പിയാനിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ലിഡിയന്‍ നാദേശ്വരത്തിന് ഒരു മില്യണ്‍ ഡോളര്‍ അവാര്‍ഡ്. മാര്‍ച്ച് 17നാണ് മത്സരത്തില്‍ സൗത്ത് കൊറിയായില്‍ നിന്നുള്ള കുക്കി പണിനെയാണ് ഫൈനല്‍ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. ലിഡിയന് 84 പോയ്ന്റും, കുക്കിവണിന് 63 പോയിന്റും ലഭിച്ചു.

ഫൈനലില്‍ ലിഡിയന്റെ കൈവിരലുകള്‍ രണ്ടു പിയാനോകളില്‍ ഒരേ സമയം അതിവേഗം ചലിപ്പിച്ച് മാസ്മരിക പ്രകടനമാണ് കാഴ്ചവെച്ചത്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും, പ്രസിദ്ധരുമായ ജഡ്ജിമാരാണ് ലിഡിയനെ ഏറ്റവും നല്ല പിയാനിസ്റ്റായി തിരഞ്ഞെടുത്തത്.
ഒരു ദിവസം ചുരുങ്ങിയത് അഞ്ചു മണിക്കൂറെങ്കിലും പിയാനോയില്‍ പരിശീലനത്തിനുവേണ്ടി ലിഡിയന്‍ ചിലവഴിച്ചിരുന്നു.
2007 ല്‍ ചെന്നൈയിലായിരുന്നു ലിഡിയന്റെ ജനനം. തമിള്‍ മ്യൂസിക് ഡയറക്ടര്‍ വര്‍ഷന്‍ സതീഷിന്റെ മകനാണ്.

കാലിഫോര്‍ണിയ ആസ്ഥാനമായി ദി വേള്‍ഡ്‌സ് ബെസ്റ്റ് ടെലിവിഷന്‍ സീരിസ് ഷൊ പ്രൊഡ്യൂസര്‍ മാര്‍ക്ക് ബണറ്റ്, മൈക്ക്ഡാര്‍നല്‍ എന്നിവരാണ്.
ചെന്നൈയില്‍ മുഴുവന്‍ സമയ മ്യൂസിക്ക് വിദ്യാര്‍ത്ഥിയായ ലിഡിയന് ലഭിച്ച ഒരു മില്യണ്‍ ഡോളര്‍ സമ്മാനതുക സംഗീതത്തിനുള്ള ഒരു വലിയ അംഗീകാരം കൂടിയാണ്. ലിഡിയന്റെ സഹോദരി അമൃതവര്‍ഷിനി ഫഌട്ട് വിദഗ്ദയാണ്.

പന്ത്രണ്ട്കാരനായ ഇന്ത്യന്‍ പിയാനിസ്റ്റിന് 1 മില്യണ്‍ ഡോളര്‍ അവാര്‍ഡ്
പന്ത്രണ്ട്കാരനായ ഇന്ത്യന്‍ പിയാനിസ്റ്റിന് 1 മില്യണ്‍ ഡോളര്‍ അവാര്‍ഡ്
പന്ത്രണ്ട്കാരനായ ഇന്ത്യന്‍ പിയാനിസ്റ്റിന് 1 മില്യണ്‍ ഡോളര്‍ അവാര്‍ഡ്
Join WhatsApp News
G. Puthenkurish 2019-03-21 23:56:17
Brilliant performance

https://youtu.be/JSV0-OZJP0k
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക