Image

നിയന്ത്രണരേഖയില്‍ വീണ്ടും പാക്‌ പ്രകോപനം: ഒരു ജവാന്‌ വീരമൃത്യു

Published on 21 March, 2019
നിയന്ത്രണരേഖയില്‍ വീണ്ടും പാക്‌ പ്രകോപനം: ഒരു ജവാന്‌ വീരമൃത്യു


ശ്രീനഗര്‍: ജമ്മുകാശ്‌മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ വെടിനിറുത്തല്‍ കരാര്‍ ലംഘനം. ഒരു ജവാന്‌ വീരമൃത്യു. യശ്‌പാല്‍(24) ആണ്‌ വീരമൃത്യു വരിച്ചത്‌.

കാശ്‌മീരിലെ രജൗരിയില്‍ സുന്ദര്‍ബനി സെക്ടറിലെ കേരി മേഖലയിലാണ്‌ പുലര്‍ച്ചെ പാക്‌ സൈന്യം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്‌. അതേസമയം, ജമ്മു കാശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ പൊലീസ്‌ സംഘത്തിനു നേരെ ഭീകരവാദികള്‍ ഗ്രനേഡ്‌ ആക്രമണം നടത്തി.

രണ്ടു പൊലീസുകാര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരില്‍ ഒരാള്‍ ദംഗിവാചാ പൊലീസ്‌ സ്റ്റേഷന്‍ ഓഫീസറാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക