തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും അധികാരത്തിലെത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ. ബാബു പോള്‍. തലസ്ഥാനത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബാബു പോള്‍.
ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനമാണ് ബാബു പോള്‍ നിര്‍ഹിച്ചത്. അതേസമയം താന്‍ ബിജെപിയിലേക്കില്ലെന്നും ബാബു പോള്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന് ഒരു നേതാവില്ലാത്ത സാഹചര്യത്തില്‍ മോഡി അധികാരത്തില്‍ തിരികെ വരണമെന്ന അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പ്രതിഫലമില്ലാതെയാണ് കിഫ്ബി അംഗമായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.