Image

മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Published on 21 March, 2019
മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീണ്ടനിര. മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നടി സുമലത അംബരീഷ് ഇന്നലെ പത്രിക നല്‍കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക‍ര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് അണികളുടെ അകമ്ബടിയോടെ എത്തിയാണ് സുമലത പത്രിക നല്‍കിയത്.

അംബരീഷ് ആരാധകരും കര്‍ഷക സംഘടനാ നേതാക്കളും കന്നഡ സൂപ്പര്‍ താരങ്ങളായ യഷ്, ദര്‍ശന്‍ എന്നിവരും സുമലതയ്ക്ക് പിന്തുണയുമായി എത്തി. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സുമലതയുടെ പ്രഖ്യാപനം വന്നത്. അംബരീഷിന്‍റെ പാരമ്ബര്യം നില നിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക