Image

റോഷന്‍ ആന്‍ഡ്രൂസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരും സഹായിക്കണം; ആല്‍വിന്‍ ആന്റണി

Published on 21 March, 2019
റോഷന്‍ ആന്‍ഡ്രൂസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരും സഹായിക്കണം; ആല്‍വിന്‍ ആന്റണി

കൊച്ചി: സംവിധായകന്‍ റോഷന്‍ അന്‍ഡ്രൂസ് തന്നെയും മകനെയും മര്‍ദ്ദിച്ചുവെന്ന പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബത്തിന് നേരെ നിരന്തരം ഭീഷണികളുണ്ടെന്ന് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി. കേസുമായി മുന്നോട്ടു പോകവെ തനിക്കും തന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാലും റോഷന്‍ ആന്‍ഡ്രൂസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരും സഹായിക്കണമെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു.

റോഷന്‍ അന്‍ഡ്രൂസിനെതിരായ കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതിനാല്‍ തന്റെ മകനെതിരെ കള്ളക്കേസ് നല്‍കാനുള്ള ശ്രമമുണ്ടെന്ന് മുമ്ബ് ആല്‍വിന്‍ ആന്റണിയും കുടുംബവും ആരോപിച്ചിരുന്നു. ഭയമുണ്ട്, പക്ഷെ പോലീസ് നല്ല ധൈര്യ തരുന്നുണ്ട്.അതുകൊണ്ട് കേസില്‍ നിയമത്തിന്റെ വഴിയേ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആല്‍വിന്‍ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കുടുംബ സമേതമാണ് ആല്‍വിന്‍ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

Dailyhunt
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക