Image

നിര്‍മ്മാതാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ റോഷന്‍ ആന്‍ഡ്രൂസിന്‌ ഇടക്കാല ജാമ്യം

Published on 21 March, 2019
നിര്‍മ്മാതാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ റോഷന്‍ ആന്‍ഡ്രൂസിന്‌ ഇടക്കാല ജാമ്യം

നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റിണിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‌ ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ച്‌ കോടതി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു.

നിര്‍മ്മാതാവ്‌ ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചു എന്ന പേരിലാണ്‌ റോഷന്‍ ആന്‍ഡ്രൂസനെതിരേ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ കയറി ആക്രമിച്ചുവെന്ന കേസില്‍ റോഷനും സുഹൃത്ത്‌ നവാസിനുമെതിരേയാണ്‌ കേസ്‌. എറണാകുളം ടൗണ്‍ സൗത്ത്‌ പോലീസാണ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തിരിക്കുന്നത്‌.

എന്നാല്‍ വീട്ടില്‍ കയറി അക്രമിച്ചു എന്ന പരാതി വ്യാജമാണെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലന്നും
റോഷന്‍ വ്യക്തമാക്കി.

നിര്‍മ്മാതാവ്‌ ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വി#്‌# ജോണ്‍ ആന്റണി തന്റെ ചിത്രമായ ഹൗ ഓള്‍ഡ്‌ആര്‍ യു എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും എന്നാല്‍ ഇയാള്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുമെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഒരിക്കല്‍ താക്കീതു നല്‍കിയിരുന്നെങ്കിലും വീണ്ടും ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ താന്‍ ഇയാളെ ചിത്രവുമായി സഹകരിക്കുന്നതില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ്‌ പറഞ്ഞു.

ഇതിന്റെ പ്രതികാരമായി ഇയാള്‍ തനിക്കെതിരേ സ്ഥിരമായി അപവാദ പ്രചരണങ്ങള്‍ നടത്തുകയും സഹികെട്ടപ്പോള്‍ അതു ചോദിക്കാന്‍ വേണ്ടി സുഹൃത്തായ നവാസുമൊന്നിച്ച്‌ ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ചെന്ന തന്നെയും നവാസിനെയും അവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റ വയറില്‍ അവര്‍ തൊഴിച്ചെന്നും റോഷന്‍ പറഞ്ഞിരുന്നു.

ആല്‍വിന്‍ ആന്റണിയ്‌ക്കും സുഹൃത്ത്‌ ബിനോയ്‌ക്കുമെതിരേ താനും പരാതി നല്‍കിയതായും റോഷന്‍ ആന്‍ഡ്രൂസ്‌ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന്‌ നിര്‍മ്മാതാക്കളുടെ സംഘടന റോഷന്‍ ആന്‍ഡ്രൂസിന്‌ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആല്‍വിന്‍ ആന്റണിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിലക്ക്‌. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മ്മാതാക്കളുടെ സംഘടന നിര്‍ദ്ദേശം നല്‍കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക