Image

ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പുറത്ത്‌: മോദി വരാണസിയില്‍; അദ്വാനിക്ക്‌ സീറ്റില്ല; രാഹുലിനെതിരെ സ്‌മൃതി ഇറാനി

Published on 21 March, 2019
ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പുറത്ത്‌: മോദി വരാണസിയില്‍; അദ്വാനിക്ക്‌ സീറ്റില്ല; രാഹുലിനെതിരെ സ്‌മൃതി ഇറാനി


ന്യൂഡല്‍ഹി: ലോക്‌?സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപനം തുടങ്ങി. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ്‌ പട്ടിക പ്രഖ്യാപിക്കുന്നത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസിയില്‍ നിന്നുതന്നെ മത്സരിക്കും. ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷാ ഗാന്ധി നഗറില്‍ നിന്നായിരിക്കും മത്സരിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ ലഖ്‌നൗവില്‍ നിന്നും നിതിന്‍ ഗഡ്‌കരി നാഗ്‌പൂരില്‍ നിന്നും മത്സരിക്കും.

സ്‌മൃതി ഇറാനി അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കും. എന്നാല്‍ ബി.ജെ.പി മുതിര്‍ന്ന നേതാവ്‌ എല്‍.കെ അദ്വാനിക്ക്‌ സീറ്റ്‌ നല്‍കിയില്ല.

വി.കെ സിങ്‌ - ഗാസിയാബാദ്‌
ബോളിവുഡ്‌ നടി ഹേമമാലിനി മഥുര
സാക്ഷി മഹാരാജ്‌ - ഉന്നാവോ
കിരണ്‍ റിജിജു - അരുണാചല്‍ പ്രദേശ്‌വെസ്റ്റ്‌
പൊന്‍ രാധാകൃഷ്‌ണന്‍ - കന്യാകുമാരി
സദാനന്ദഗൗഡ - ബംഗളുരു നോര്‍ത്ത്‌
സഞ്‌ജീവ്‌ കുമാര്‍ ബല്യാന്‍ - മുസഫര്‍ നഗര്‍
പൂനം മഹാജന്‍ - മുംബൈ സെന്‍ട്രല്‍ നോര്‍ത്ത്‌
അനന്ത്‌കുമാര്‍ ഹെഗ്‌ഡെ -ഉത്തര്‍കന്നഡ
ഡോ. മഹേഷ്‌ കുമാര്‍ - ഗൗതംബുദ്ധ്‌ നഗര്‍ -
സംഘ്‌മിത്ര മൗര്യ - ബദായൂം
സന്തോഷ്‌ കുമാര്‍ ഗാങ്‌വാര്‍ - ബറേലി
ദേവേന്ദ്രപ്പ - ബെല്ലാരി
നളിന്‍ കുമാര്‍ കട്ടീല്‍ - ദക്ഷിണകന്നഡ
ജി എസ്‌ ബസവരാജു -തുംകൂര്‍
Join WhatsApp News
Tom abraham 2019-03-21 12:41:08
Priyanka, keep your word and fight Modi in varanasi.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക