Image

ഫാ.പോള്‍ തേലക്കാടിനേയും ബിഷപ്പിനേയും പ്രതി ചേര്‍ത്തത് അധാര്‍മികം: അതിരൂപതയുടെ സത്‌പേര് തകര്‍ക്കുന്നതിന് ഗൂഢനീക്കം, അന്വേഷണം ആവശ്യപ്പെട്ട് വൈദിക സമിതി

Published on 21 March, 2019
ഫാ.പോള്‍ തേലക്കാടിനേയും ബിഷപ്പിനേയും പ്രതി ചേര്‍ത്തത് അധാര്‍മികം: അതിരൂപതയുടെ സത്‌പേര് തകര്‍ക്കുന്നതിന് ഗൂഢനീക്കം, അന്വേഷണം ആവശ്യപ്പെട്ട് വൈദിക സമിതി

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനേയും ഫാ.പോള്‍ തേലക്കാട്ടിനേയും പ്രതി ചേര്‍ത്ത സംഭവം അധാര്‍മ്മികമെന്ന്  വൈദിക സമിതി. ബിഷപ്പിനേയും പോള്‍ തേലക്കാടിനേയും പ്രതി ചേര്‍ത്തത് അധാര്‍മ്മികവും അെ്രെകസ്തവും കാനോനിക നിയമങ്ങളുടെ ലംഘനവുമാണെന്ന് അടിയന്തിരമായി എറണാകുളത്ത് ചേര്‍ന്ന വൈദിക സമിതി വിലയിരുത്തി.

ബിഷപ്പിന്റെയും അതിരൂപതയുടെയും സത്‌പേരു തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പരാതി നല്‍കിയിരിക്കുന്നതെന്നും സമിതി വ്യക്തമാക്കുന്നു. വ്യാജ രേഖകളുടെ ഉറവിടത്തെപ്പറ്റി ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും വൈദിക സമിതി ആവശ്യമുയര്‍ത്തി. അതേസമയം സീറോ മലബാര്‍ സിനഡിന്റെ മാധ്യമ കമ്മീഷന്‍ ഇതു സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പുകള്‍ തെറ്റിദ്ധാര പരത്തുന്നതും വസ്തുതവിരുദ്ധവുമാണെന്നും സമിതി ആരോപിച്ചു

വൈദിക സമിതി പുറത്തിറക്കിയ പ്രസ്താവന

കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചതില്‍ ഫാ.പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കിയും ബിഷപ്പ് ബിഷപ്പ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫാ. ജോബി മാപ്രക്കാവില്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക നീക്കമുണ്ടായത്. 

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബാങ്കിടപാട് എന്ന പേരില്‍ തനിക്ക് ലഭിച്ച ചില രേഖകള്‍ ഫാ.പോള്‍ തേലക്കാട് ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനു കൈമാറുകയായിരുന്നു. ബിഷപ്പ് മനത്തോട്ടം രേഖകള്‍ സിനഡിന് കൈമാറുകയും ചെയ്തു. എന്നാല്‍ താന്‍ ബാങ്കിടപാടുകള്‍ നടത്തിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ വ്യക്തമായതിനെ തുടര്‍ന്നാണ് സഭാ നേതൃത്വം പരാതി നല്‍കുന്നത്. പിന്നാലെയാണ് ഇരുവരെയും പ്രതി ചേര്‍ത്ത് കേസെടുത്തത്. അതിരൂപത ഭൂമിയിടപാട് വിവാദമായതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി വത്തിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ നിയമിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക