Image

തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘനം: നടന്‍ പ്രകാശ്‌ രാജിനെതിരെ കേസ്‌

Published on 22 March, 2019
തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘനം: നടന്‍ പ്രകാശ്‌ രാജിനെതിരെ കേസ്‌


ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യനായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ചലച്ചിത്ര താരം പ്രകാശ്‌ രാജിനെതിരെ തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്‌ കേസെടുത്തു. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ്‌ പ്രാകാശ്‌ രാജ്‌ മത്സരിക്കുന്നത്‌.

തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തത്‌. മാര്‍ച്ച്‌ 12ന്‌ പ്രകാശ്‌ രാജ്‌ രാഷ്ട്രീയ ചടങ്ങല്ലാത്ത പരിപാടിയില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയെന്നാണ്‌ കേസ്‌.
എംജി റോഡില്‍ ഗാന്ധി സര്‍ക്കിളില്‍ മാധ്യമങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ പ്രവീണ്‍ കെ, അഭിലാഷ്‌ സിഎസ്‌ എന്നിവര്‍ സംഘടിപ്പിച്ച രാഷ്ട്രീയ ഇതര ചടങ്ങില്‍ മൈക്ക്‌ ഉപയോഗിച്ച്‌ പ്രകാശ്‌ രാജ്‌ വോട്ട്‌ ചോദിച്ചതായി പരാതിയില്‍ പറയുന്നു.

നിരവധി കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ വോട്ട്‌ ചോദിച്ചതോടെയാണ്‌ തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനം നടത്തിയ പേരില്‍ കേസെടുത്തിരിക്കുന്നത്‌. ഡി മൂര്‍ത്തി എന്നയാളാണ്‌ കേസ്‌ നല്‍കിയിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക