Image

കേന്ദ്രമന്ത്രി ഗഡ്‌ഗരി ഉള്‍പ്പെടെ സത്യവാങ്‌മൂലം സമര്‍പ്പിക്കപ്പെട്ട 35 ബി.ജെ.പി സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍കേസ്‌ പ്രതികള്‍

Published on 22 March, 2019
കേന്ദ്രമന്ത്രി ഗഡ്‌ഗരി ഉള്‍പ്പെടെ സത്യവാങ്‌മൂലം സമര്‍പ്പിക്കപ്പെട്ട 35 ബി.ജെ.പി സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍കേസ്‌ പ്രതികള്‍


ന്യൂദല്‍ഹി: 20 സംസ്ഥാനങ്ങളിലും മൂന്ന്‌ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 184 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെട്ട 35 സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസിലെ പ്രതികള്‍.

2014 വരേയും അതിന്‌ ശേഷം ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരാണ്‌ 35 സ്ഥാനാര്‍ത്ഥികളും. തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

78 സ്ഥാനാര്‍ത്ഥികള്‍ ലോക്‌സഭയിലേക്ക്‌ രണ്ടാം തവണയും ജനവിധി തേടുന്നവരാണ്‌.
106 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞിട്ടുമില്ല. അതുകൊണ്ട്‌ തന്നെ ഇവര്‍ ഉള്‍പ്പെട്ട കേസുകളുടെ എണ്ണം ലഭ്യമായിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക