Image

പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം ; പ്രതിക്കുവേണ്ടി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌

Published on 22 March, 2019
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം ; പ്രതിക്കുവേണ്ടി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌


കൊല്ലം : ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കളെ ആക്രമിച്ച്‌ 13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതിക്കുവേണ്ടി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കും.ബംഗളൂരുവിലും രാജസ്ഥാനിലുമാണ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കുന്നത്‌.

ഇന്നലെ ബെംഗളൂരു പോലീസിന്റെ സഹായം കേരളാ പോലീസ്‌ തേടിയിരുന്നു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ്‌ പ്രതികള്‍. റോഷന്‍ പെണ്‍കുട്ടിയുമായി ബെംഗളൂരുവിലേക്ക്‌ കടന്നുവെന്നാണ്‌ പോലീസിന്‌ ലഭിച്ച വിവരം. ഇവര്‍ക്ക്‌ വേണ്ടിയെടുത്ത ട്രെയിന്‍ ടിക്കറ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന്‌ ലഭിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക