Image

മുനമ്ബം മനുഷ്യക്കടത്തു കേസ്: പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി

Published on 22 March, 2019
മുനമ്ബം മനുഷ്യക്കടത്തു കേസ്: പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി
കൊച്ചി> മുനമ്ബം മനുഷ്യക്കടത്തു കേസ‌ില്‍ മനുഷ്യക്കടത്തിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. ബോട്ടില്‍ കടത്തിയവരെ ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണോ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനാണോ അവയവങ്ങള്‍ എടുക്കുന്നതിനായോ ആണോ എന്നും അറിയേണ്ടതുണ്ട് എന്നും കോടതി.

മനുഷ്യക്കടത്തു കേസിലെ മൂന്നാം പ്രതി അനില്‍കുമാര്‍ ഏഴാം പ്രതി രവി എന്നിവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവെ ആണ് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ഇങ്ങനെ വാക്കാല്‍ പരാമര്‍ശിച്ചത്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മനുഷ്യകടത്തിനുള്ള സെക്ഷന്‍ കൂടി ചേര്‍ത്ത് കേസ് എടുക്കുന്നുണ്ട് എന്ന് ജിപി കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി 25ലേക്ക് മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക