Image

സൂര്യാഘാതം: മുന്നറിയിപ്പ് അവഗണിച്ചും നട്ടുച്ചയ്ക്ക് തൊഴിലാളികളെ ജോലിക്ക് നിര്‍ത്തിയ രണ്ട് സൈറ്റുകളിലെ നിര്‍മാണം നിര്‍ത്തിവെയ്പ്പിച്ചു

Published on 22 March, 2019
സൂര്യാഘാതം: മുന്നറിയിപ്പ് അവഗണിച്ചും നട്ടുച്ചയ്ക്ക് തൊഴിലാളികളെ ജോലിക്ക് നിര്‍ത്തിയ രണ്ട് സൈറ്റുകളിലെ നിര്‍മാണം നിര്‍ത്തിവെയ്പ്പിച്ചു
തിരുവനന്തപുരം: സൂര്യാഘാതത്തെ തുടര്‍ന്ന് അറിയിച്ച മുന്നറിയിപ്പ് അവഗണിച്ചും നട്ടുച്ചയ്ക്ക് തൊഴിലാളികളെ ജോലിക്ക് നിര്‍ത്തിയ രണ്ട് സൈറ്റുകളിലെ നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കി. നഗരത്തില്‍ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികളെ കൊണ്ട് അനധികൃതമായി ജോലി ചെയ്യിക്കുന്നതായി കണ്ടെത്തിയത്. പകല്‍ 12 മുതല്‍ 3വരെ സൂര്യാഘാത സാധ്യത മുന്നില്‍ കണ്ട് ജോലി ചെയ്യിപ്പിക്കുന്നത് തൊഴില്‍ വകുപ്പ് നിരോധിച്ചിരുന്നു. 

ഈ മുന്നറിയിപ്പിനെ ലംഘിച്ചതിനെ തുടര്‍ന്നാണ് രണ്ടു സൈറ്റുകളിലെ ജോലി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.ജില്ലാ ലേബര്‍ ഓഫീസര്‍ ബി എസ് രാജീവ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ എന്‍ കൃഷ്ണകുമാര്‍, ബാബു, സത്യരാജ്, എസ് വിജയകുമാര്‍ എന്നിവരാണ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക